Home Bibles പുറപ്പാട് 14:17 · മലയാളം ബൈബിൾ
പുറപ്പാട് 14:17 · മലയാളം ബൈബിൾ

എന്നാല്‍ ഞാന്‍ മിസ്രയീമ്യരുടെ ഹൃദയത്തെ കഠിനമാക്കും; അവര്‍ ഇവരുടെ പിന്നാലെ ചെല്ലും; ഞാന്‍ ഫറവോനിലും അവന്റെ സകല സൈന്യത്തിലും അവന്റെ രഥങ്ങളിലും കുതിരപ്പടയിലും എന്നെത്തന്നെ മഹത്വപ്പെടുത്തും.

Cross references

ഉല്പത്തി 6:17

ആകാശത്തിന്‍ കീഴില്‍നിന്നു ജീവശ്വാസമുള്ള സര്‍വ്വജഡത്തെയും നശിപ്പിപ്പാന്‍ ഞാന്‍ ഭൂമിയില്‍ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.

ഉല്പത്തി 9:9

ഞാന്‍ , ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും

ഉല്പത്തി 50:9

രഥങ്ങളും കുതിരയാളുകളും അവനോടുകൂടെ പോയി; അതു എത്രയും വലിയ കൂട്ടമായിരുന്നു.

പുറപ്പാട് 4:21

യഹോവ മോശെയോടു അരുളിച്ചെയ്തതുനീ മിസ്രയീമില്‍ ചെന്നെത്തുമ്പോള്‍ ഞാന്‍ നിന്നെ ഭരമേല്പിച്ചിട്ടുള്ള അത്ഭുതങ്ങളൊക്കെയും ഫറവോന്റെ മുമ്പാകെ ചെയ്‍വാന്‍ ഔര്‍ത്തുകൊള്‍ക; എന്നാല്‍ അവന്‍ ജനത്തെ വിട്ടയക്കാതിരിപ്പാന്‍ ഞാന്‍ അവന്റെ ഹൃദയം കഠിനമാക്കും.

പുറപ്പാട് 4:23

എനിക്കു ശുശ്രൂഷ ചെയ്‍വാന്‍ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.

പുറപ്പാട് 7:3

എന്നാല്‍ ഞാന്‍ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും.

പുറപ്പാട് 7:13

ഫറവോന്റെ ഹൃദയമോ, യഹോവ അരുളിച്ചെയ്തതുപോലെ കഠിനപ്പെട്ടു; അവന്‍ അവരെ ശ്രദ്ധിച്ചതുമില്ല.

പുറപ്പാട് 14:4

ഫറവോന്‍ അവരെ പിന്തുടരുവാന്‍ തക്കവണ്ണം ഞാന്‍ അവന്റെഹൃദയം കഠിനമാക്കും. ഞാന്‍ യഹോവ ആകുന്നു എന്നു മിസ്രയീമ്യര്‍ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാന്‍ എന്നെ തന്നേ മഹത്വപ്പെടുത്തും.

പുറപ്പാട് 14:8

യഹോവ മിസ്രയീംരാജാവായ ഫറവോന്റെ ഹൃദയം കഠിനമാക്കിയതിനാല്‍ അവന്‍ യിസ്രായേല്‍മക്കളെ പിന്‍ തുടര്‍ന്നു. എന്നാല്‍ യിസ്രായേല്‍മക്കള്‍ യുദ്ധസന്നദ്ധരായി പുറപ്പെട്ടിരുന്നു.

ലേവ്യപുസ്തകം 26:28

ഞാന്‍ നിങ്ങളുടെ പട്ടണങ്ങളെ പാഴ്നിലവും നിങ്ങളുടെ വിശുദ്ധമന്ദിരങ്ങളെ ശൂന്യവും ആക്കും; നിങ്ങളുടെ സൌരഭ്യവാസന ഞാന്‍ മണക്കുകയില്ല.

ആവർത്തനം 32:39

ഞാന്‍ , ഞാന്‍ മാത്രമേയുള്ളു; ഞാനല്ലാതെ ദൈവമില്ല എന്നു ഇപ്പോള്‍ കണ്ടുകൊള്‍വിന്‍ . ഞാന്‍ കൊല്ലുന്നു; ഞാന്‍ ജീവിപ്പിക്കുന്നു; ഞാന്‍ തകര്‍ക്കുംന്നു; ഞാന്‍ സൌഖ്യമാക്കുന്നു; എന്റെ കയ്യില്‍നിന്നു വിടുവിക്കുന്നവന്‍ ഇല്ല.

യോശുവ 11:20

യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിര്‍മ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്‍വാന്‍ തക്കവണ്ണം അവര്‍ നെഞ്ചുറപ്പിച്ചു യിസ്രായേലിനോടു യുദ്ധത്തിന്നു പുറപ്പെടേണ്ടതിന്നു യഹോവ സംഗതിവരുത്തിയിരുന്നു.

ന്യായാധിപന്മാർ 4:7

ഞാന്‍ യാബീന്റെ സേനാപതി സീസെരയെയും അവന്റെ രഥങ്ങളെയും സൈന്യത്തെയും കീശോന്‍ തോട്ടിന്നരികെ നിന്റെ അടുക്കല്‍ കൊണ്ടുവന്നു നിന്റെ കയ്യില്‍ ഏല്പിക്കുമെന്നു യിസ്രായേലിന്റെ ദൈവമായ യഹോവ നിന്നോടു കല്പിക്കുന്നു എന്നു പറഞ്ഞു.

യേശയ്യാവ് 48:15

ഞാന്‍ , ഞാന്‍ തന്നേ പ്രസ്താവിക്കുന്നു; ഞാന്‍ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; അവന്റെ വഴി സാദ്ധ്യമാകും.

യേശയ്യാവ് 51:12

ഞാന്‍ ‍, ഞാന്‍ തന്നേ, നിങ്ങളെ ആശ്വസിപ്പിക്കുന്നവന്‍ ‍; എന്നാല്‍ മരിച്ചുപോകുന്ന മര്‍‍ത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും ഭയപ്പെടുവാന്‍ നീ ആര്‍‍?

യെഹെസ്കേൽ 5:8

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഇതാ, ഞാന്‍ തന്നേ നിനക്കു വിരോധമായിരിക്കുന്നു; ജാതികള്‍ കാണ്‍കെ ഞാന്‍ നിന്റെ നടുവില്‍ ന്യായവിധികളെ നടത്തും.

യെഹെസ്കേൽ 6:3

യിസ്രായേല്‍പര്‍വ്വതങ്ങളേ, യഹോവയായ കര്‍ത്താവിന്റെ വചനം കേള്‍പ്പിന്‍ ! മലകളോടും കുന്നുകളോടും നീരൊഴുക്കുകളോടും താഴ്വരയോടും യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ നിങ്ങളുടെ നേരെ വാള്‍ വരുത്തുംഞാന്‍ നിങ്ങളുടെ പൂജാഗിരികളെ നശിപ്പിക്കും.

യെഹെസ്കേൽ 28:22

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുസീദോനേ, ഞാന്‍ നിനക്കു വിരോധമായിരിക്കുന്നു; ഞാന്‍ നിന്റെ നടുവില്‍ എന്നെത്തന്നേ മഹത്വീകരിക്കും; ഞാന്‍ അതില്‍ ന്യായവിധികളെ നടത്തി എന്നെത്തന്നേ വിശുദ്ധീകരിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.

യെഹെസ്കേൽ 34:11

യഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ തന്നേ എന്റെ ആടുകളെ തിരഞ്ഞുനോക്കും.

യെഹെസ്കേൽ 34:20

അതുകൊണ്ടു യഹോവയായ കര്‍ത്താവു അവയോടു ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ തന്നേ തടിച്ച ആടുകള്‍ക്കും മെലിഞ്ഞ ആടുകള്‍ക്കും മദ്ധ്യേ ന്യായം വിധിക്കും.

ഹോശേയ 5:14

ഞാന്‍ എഫ്രയീമിന്നു ഒരു സിംഹംപോലെയും യെഹൂദാഗൃഹത്തിന്നു ഒരു ബാലസിംഹംപോലെയും ഇരിക്കും; ഞാന്‍ തന്നേ കടിച്ചുകീറി പൊയ്ക്കളയും; ഞാന്‍ പിടിച്ചു കൊണ്ടുപോകും; ആരും വിടുവിക്കയുമില്ല.

Interlinear

Choose Theme