Home Bibles പുറപ്പാട് 4:23 · മലയാളം ബൈബിൾ
പുറപ്പാട് 4:23 · മലയാളം ബൈബിൾ

എനിക്കു ശുശ്രൂഷ ചെയ്‍വാന്‍ എന്റെ പുത്രനെ വിട്ടയക്കേണമെന്നു ഞാന്‍ നിന്നോടു കല്പിക്കുന്നു; അവനെ വിട്ടയപ്പാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ ഞാന്‍ നിന്റെ പുത്രനെ, നിന്റെ ആദ്യജാതനെ തന്നേ കൊന്നുകളയും എന്നു പറക.

Cross references

പുറപ്പാട് 3:18

എന്നാല്‍ അവര്‍ നിന്റെ വാക്കു കേള്‍ക്കും. അപ്പോള്‍ നീയും യിസ്രായേല്‍ മൂപ്പന്മാരും മിസ്രയീംരാജാവിന്റെ അടുക്കല്‍ ചെന്നു അവനോടുഎബ്രായരുടെ ദൈവമായ യഹോവ ഞങ്ങള്‍ക്കു വെളിപ്പെട്ടുവന്നിരിക്കുന്നു. ആകയാല്‍ ഞങ്ങള്‍ മൂന്നു ദിവസത്തെ വഴി മരുഭൂമിയില്‍ ചെന്നു ഞങ്ങളുടെ ദൈവമായ യഹോവേക്കു യാഗം കഴിക്കട്ടെ എന്നു പറവിന്‍ .

പുറപ്പാട് 5:1

അതിന്റെശേഷം മോശെയും അഹരോനും ചെന്നു ഫറവോനോടുമരുഭൂമിയില്‍ എനിക്കു ഉത്സവം കഴിക്കേണ്ടതിന്നു എന്റെ ജനത്തെ വിട്ടയക്കേണം എന്നിപ്രകാരം യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു എന്നു പറഞ്ഞു.

പുറപ്പാട് 7:16

അവനോടു പറയേണ്ടതു എന്തെന്നാല്‍മരുഭൂമിയില്‍ എന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക എന്നു കല്പിച്ചു എബ്രായരുടെ ദൈവമായ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചു; നീയോ ഇതുവരെ കേട്ടില്ല.

പുറപ്പാട് 8:16

അപ്പോള്‍ യഹോവ മോശെയോടുനിന്റെ വടി നീട്ടി നിലത്തിലെ പൊടിയെ അടിക്ക എന്നു അഹരോനോടു പറക. അതു മിസ്രയീംദേശത്തു എല്ലാടവും പേന്‍ ആയ്തീരും എന്നു കല്പിച്ചു.

പുറപ്പാട് 8:17

അവര്‍ അങ്ങനെ ചെയ്തു; അഹരോന്‍ വടിയോടുകൂടെ കൈ നീട്ടി നിലത്തിലെ പൊടിയെ അടിച്ചു; അതു മനുഷ്യരുടെ മേലും മൃഗങ്ങളിന്‍ മേലും പേന്‍ ആയ്തീര്‍ന്നു; മിസ്രയീംദേശത്തെങ്ങും നിലത്തിലെ പൊടിയെല്ലാം പേന്‍ ആയ്തീര്‍ന്നു.

പുറപ്പാട് 9:1

യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ ഫറവോന്റെ അടുക്കല്‍ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.

പുറപ്പാട് 9:2

വിട്ടയപ്പാന്‍ സമ്മതിക്കാതെ ഇനിയും അവരെ തടഞ്ഞു നിര്‍ത്തിയാല്‍,

പുറപ്പാട് 10:3

അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കല്‍ ചെന്നു അവനോടു പറഞ്ഞതെന്തെന്നാല്‍എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഎന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാന്‍ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാന്‍ എന്റെ ജനത്തെ വിട്ടയക്ക.

പുറപ്പാട് 10:4

എന്റെ ജനത്തെ വിട്ടയപ്പാന്‍ നിനക്കു മനസ്സില്ലെങ്കില്‍ ഞാന്‍ നാളെ നിന്റെ രാജ്യത്തു വെട്ടുക്കിളിയെ വരുത്തും.

പുറപ്പാട് 11:5

അപ്പോള്‍ സിംഹാസനത്തില്‍ ഇരിക്കുന്ന ഫറവോന്റെ ആദ്യജാതന്‍ മുതല്‍ തിരികല്ലിങ്കല്‍ ഇരിക്കുന്ന ദാസിയുടെ ആദ്യജാതന്‍ വരെയും മിസ്രയീംദേശത്തുള്ള കടിഞ്ഞൂല്‍ ഒക്കെയും മൃഗങ്ങളുടെ എല്ലാകടിഞ്ഞൂലും ചത്തുപോകും.

പുറപ്പാട് 12:29

അര്‍ദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതന്‍ മുതല്‍ കുണ്ടറയില്‍ കിടന്ന തടവുകാരന്റെ ആദ്യജാതന്‍ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.

പുറപ്പാട് 13:15

ഫറവോന്‍ കഠിനപ്പെട്ടു ഞങ്ങളെ വിട്ടയക്കാതിരുന്നപ്പോള്‍ യഹോവ മിസ്രയീംദേശത്തു മനുഷ്യന്റെ കടിഞ്ഞൂല്‍മുതല്‍ മൃഗത്തിന്റെ കടിഞ്ഞൂല്‍വരെയുള്ള കടിഞ്ഞൂല്‍പിറവിയെ ഒക്കെയും കൊന്നുകളഞ്ഞു. അതുകൊണ്ടു കടിഞ്ഞൂലായ ആണിനെ ഒക്കെയും ഞാന്‍ യഹോവേക്കു യാഗം അര്‍പ്പിക്കുന്നു; എന്നാല്‍ എന്റെ മക്കളില്‍ കടിഞ്ഞൂലിനെ ഒക്കെയും ഞാന്‍ വീണ്ടുകൊള്ളുന്നു.

സങ്കീർത്തനങ്ങൾ 78:51

അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.

സങ്കീർത്തനങ്ങൾ 105:36

അവന്‍ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.

സങ്കീർത്തനങ്ങൾ 135:8

അവന്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.

Interlinear

Choose Theme