Home Bibles പുറപ്പാട് 12:5 · മലയാളം ബൈബിൾ
പുറപ്പാട് 12:5 · മലയാളം ബൈബിൾ

ആട്ടിന്‍ കുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.

Cross references

ലേവ്യപുസ്തകം 1:3

അവര്‍ വഴിപാടായി കന്നുകാലികളില്‍ ഒന്നിനെ ഹോമയാഗം കഴിക്കുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അര്‍പ്പിക്കേണം; യഹോവയുടെ പ്രസാദം ലഭിപ്പാന്‍ തക്കവണ്ണം അവന്‍ അതിനെ സമാഗമന കൂടാരത്തിന്റെ വാതില്‍ക്കല്‍ വെച്ചു അര്‍പ്പിക്കേണം.

ലേവ്യപുസ്തകം 1:10

ഹോമയാഗത്തിന്നുള്ള അവന്റെ വഴിപാടു ആട്ടിന്‍ കൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കില്‍ ഊനമില്ലാത്ത ആണിനെ അവന്‍ അര്‍പ്പിക്കേണം.

ലേവ്യപുസ്തകം 22:18

നിങ്ങള്‍ക്കു പ്രസാദം ലഭിപ്പാന്തക്കവണ്ണം അതു മാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ കോലാടുകളില്‍നിന്നോ ഊനമില്ലാത്ത ഒരു ആണായിരിക്കേണം.

ലേവ്യപുസ്തകം 23:12

കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങള്‍ യഹോവേക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിന്‍ കുട്ടിയെ അര്‍പ്പിക്കേണം.

സംഖ്യാപുസ്തകം 7:39

പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റന്‍ , സമാധാനയാഗത്തിന്നായി രണ്ടു കാള,

ആവർത്തനം 17:1

വല്ല ഊനമോ വിരൂപതയോ ഉള്ള കാളയെ എങ്കിലും ആടിനെ എങ്കിലും നിന്റെ ദൈവമായ യഹോവേക്കു യാഗം കഴിക്കരുതു; അതു നിന്റെ ദൈവമായ യഹോവേക്കു വെറുപ്പു ആകുന്നു.

1 ശമൂവേൽ 13:1

ശൌല്‍ രാജാവായപ്പോള്‍ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവന്‍ യിസ്രായേലില്‍ രണ്ടു സംവത്സരം വാണു.

മലാഖി 1:7

നിങ്ങള്‍ എന്റെ യാഗപീഠത്തിന്മേല്‍ മലിന ഭോജനം അര്‍പ്പിക്കുന്നു. എന്നാല്‍ നിങ്ങള്‍ഏതിനാല്‍ ഞങ്ങള്‍ നിന്നെ മലിനമാക്കുന്നു എന്നു ചോദിക്കുന്നു. യഹോവയുടെ മേശ നിന്ദ്യം എന്നു നിങ്ങള്‍ പറയുന്നതിനാല്‍ തന്നേ.

മലാഖി 1:14

എന്നാല്‍ തന്റെ ആട്ടിന്‍ കൂട്ടത്തില്‍ ഒരു ആണ്‍ ഉണ്ടായിരിക്കെ, കര്‍ത്താവിന്നു നേര്‍ന്നിട്ടു ഊനമുള്ളോരു തള്ളയെ യാഗംകഴിക്കുന്ന വഞ്ചകന്‍ ശപിക്കപ്പെട്ടവന്‍ . ഞാന്‍ മഹാരാജാവല്ലോ; എന്റെ നാമം ജാതികളുടെ ഇടയില്‍ ഭയങ്കരമായിരിക്കുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

എബ്രായർ 7:26

ഇങ്ങനെയുള്ള മഹാപുരോഹിതനല്ലോ നമുക്കു വേണ്ടിയതുപവിത്രന്‍ , നിര്‍ദ്ദോഷന്‍ , നിര്‍മ്മലന്‍ , പാപികളോടു വേറുവിട്ടവന്‍ , സ്വര്‍ഗ്ഗത്തെക്കാള്‍ ഉന്നതനായിത്തീര്‍ന്നവന്‍ ;

എബ്രായർ 9:13

ആട്ടുകൊറ്റന്മാരുടെയും കാളകളുടെയും രക്തവും മലിനപ്പെട്ടവരുടെ മേല്‍ തളിക്കുന്ന പശുഭസ്മവും

1 പത്രോസ് 1:18

വ്യര്‍ത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പില്‍നിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,

Interlinear

Choose Theme