യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറന്‍ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലില്‍ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
Cross references
ചെങ്കടലരികെയുള്ള മരുഭൂമിയില്‍കൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവന്‍ കടലില്‍ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാര്‍ ചെങ്കടലില്‍ മുങ്ങിപ്പോയി.
വടക്കുനിന്നുള്ള ശത്രുവിനെ ഞാന്‍ നിങ്ങളുടെ ഇടയില്‍നിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുന്‍ പടയെ കിഴക്കെ കടലിലും അവന്റെ പിന്‍ പടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവന്‍ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുര്‍ഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.
വിശ്വാസത്താല്‍ അവര്‍ കരയില്‍ എന്നപോലെ ചെങ്കടലില്‍ കൂടി കടന്നു; അതു മിസ്രയീമ്യര്‍ ചെയ്‍വാന്‍ നോക്കീട്ടു മുങ്ങിപ്പോയി.