Home Bibles പുറപ്പാട് 13:18 · മലയാളം ബൈബിൾ
പുറപ്പാട് 13:18 · മലയാളം ബൈബിൾ

ചെങ്കടലരികെയുള്ള മരുഭൂമിയില്‍കൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേല്‍മക്കള്‍ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.

Cross references

ഉല്പത്തി 50:25

ദൈവം നിങ്ങളെ സന്ദര്‍ശിക്കുമ്പോള്‍ നിങ്ങള്‍ എന്റെ അസ്ഥികളെ ഇവിടെനിന്നു കൊണ്ടുപോകേണമെന്നു പറഞ്ഞു യോസേഫ് യിസ്രായേല്‍മക്കളെക്കൊണ്ടു സത്യം ചെയ്യിച്ചു.

പുറപ്പാട് 12:51

അന്നു തന്നേ യഹോവ യിസ്രായേല്‍മക്കളെ ഗണം ഗണമായി മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചു.

പുറപ്പാട് 14:2

നിങ്ങള്‍ തിരിഞ്ഞു മിഗ്ദോലിന്നും കടലിന്നും മദ്ധ്യേ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നരികെ പാളയം ഇറങ്ങേണമെന്നു യിസ്രായേല്‍മക്കളോടു പറക; അതിന്റെ സമീപത്തു സമുദ്രത്തിന്നരികെ നിങ്ങള്‍ പാളയം ഇറങ്ങേണം.

പുറപ്പാട് 14:9

ഫറവോന്റെ എല്ലാ കുതിരയും രഥവും കുതിരപ്പടയും സൈന്യവുമായി മിസ്രയീമ്യര്‍ അവരെ പിന്തുടര്‍ന്നു; കടല്‍ക്കരയില്‍ ബാല്‍സെഫോന്നു സമീപത്തുള്ള പീഹഹീരോത്തിന്നു അരികെ അവര്‍ പാളയമിറങ്ങിയിരിക്കുമ്പോള്‍ അവരോടു അടുത്തു.

സംഖ്യാപുസ്തകം 33:6

സുക്കോത്തില്‍നിന്നു അവര്‍ പുറപ്പെട്ടു മരുഭൂമിയുടെ അറ്റത്തുള്ള ഏഥാമില്‍ പാളയമിറങ്ങി.

ആവർത്തനം 32:10

താന്‍ അവനെ മരുഭൂമിയിലും ഔളി കേള്‍ക്കുന്ന ശൂന്യപ്രദേശത്തിലും കണ്ടു. അവനെ ചുറ്റി പരിപാലിച്ചു കണ്മണിപോലെ അവനെ സൂക്ഷിച്ചു.

യോശുവ 1:14

നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോര്‍ദ്ദാന്നിക്കരെ മോശെ നിങ്ങള്‍ക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാല്‍ നിങ്ങളില്‍ യുദ്ധപ്രാപ്തന്മാരായവര്‍ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാര്‍ക്കും മുമ്പായി കടന്നുചെന്നു

സങ്കീർത്തനങ്ങൾ 68:8

ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയില്‍ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പില്‍ കുലുങ്ങിപ്പോയി.

സങ്കീർത്തനങ്ങൾ 107:7

അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.

Interlinear

Choose Theme