അതിനീതിമാനായിരിക്കരുതു; അതിജ്ഞാനിയായിരിക്കയും അരുതു; നിന്നെ നീ എന്തിന്നു നശിപ്പിക്കുന്നു?
Cross references
ആ വൃക്ഷഫലം തിന്മാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു ഫലം പറിച്ചു തിന്നു ഭര്‍ത്താവിന്നും കൊടുത്തു; അവന്നും തിന്നു.
പൊണ്ണനായവനും ബുദ്ധിപ്രാപിക്കും; കാട്ടുകഴുതകൂട്ടി മനുഷ്യനായി ജനിക്കും;
കര്‍ത്താവിനോടുള്ള ഭക്തി തന്നേ ജ്ഞാനം; ദോഷം അകന്നു നടക്കുന്നതു തന്നേ വിവേകം എന്നു അവന്‍ മനുഷ്യനോടു അരുളിച്ചെയ്തു.
ധനവാനാകേണ്ടതിന്നു പണിപ്പെടരുതു; അതിന്നായുള്ള ബുദ്ധി വിട്ടുകളക.
നിനക്കു തേന്‍ കിട്ടിയാല്‍ വേണ്ടുന്നതേ ഭുജിക്കാവു; അധികം നിറഞ്ഞിട്ടു ഛര്‍ദ്ദിപ്പാന്‍ ഇടവരരുതു.
എന്നാല്‍ എന്റെ മകനേ, പ്രബോധനം കൈക്കൊള്‍ക; പുസ്തകം ഔരോന്നുണ്ടാക്കുന്നതിന്നു അവസാനമില്ല; അധികം പഠിക്കുന്നതു ശരീരത്തിന്നു ക്ഷീണം തന്നേ.
“മനുഷ്യര്‍ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അല്ലാഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.
യോഹന്നാന്റെ ശിഷ്യന്മാര്‍ അവന്റെ അടുക്കല്‍ വന്നുഞങ്ങളും പരീശന്മാരും വളരെ ഉപവസിക്കുന്നു; നിന്റെ ശിഷ്യന്മാര്‍ ഉപവസിക്കാത്തതു എന്തു എന്നു ചോദിച്ചു.
നിന്റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സന്പ്രദായം ലംഘിക്കുന്നതു എന്തു? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
അവര്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാം മനുഷ്യര്‍ കാണേണ്ടതിന്നത്രേ ചെയ്യുന്നതു; തങ്ങളുടെ മന്ത്രപ്പട്ട വീതിയാക്കി തൊങ്ങല്‍ വലുതാക്കുന്നു.
കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
ഞങ്ങള്‍ പിതാക്കന്മാരുടെ കാലത്തു ഉണ്ടായിരുന്നു എങ്കില്‍ പ്രവാചകന്മാരെ കൊല്ലുന്നതില്‍ കൂട്ടാളികള്‍ ആകയില്ലായിരുന്നു എന്നു പറയുന്നു.
'കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗ്രഹിക്കപ്പെട്ടവന്‍' എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ ഇനി എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.”
ആഴ്ചയില്‍ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതില്‍ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാര്‍ത്ഥിച്ചു.
അവര്‍ പരിജ്ഞാനപ്രകാരമല്ലെങ്കിലും ദൈവത്തെ സംബന്ധിച്ചു എരിവുള്ളവര്‍ എന്നു ഞാന്‍ അവര്‍ക്കും സാക്ഷ്യം പറയുന്നു.
സഹോദരന്മാരേ, നിങ്ങള്‍ ബുദ്ധിമാന്മാരെന്നു നിങ്ങള്‍ക്കു തന്നേ തോന്നാതിരിപ്പാന്‍ ഈ രഹസ്യം അറിയാതിരിക്കരുതു എന്നു ഞാന്‍ ആഗ്രഹിക്കുന്നു; ജാതികളുടെ പൂര്‍ണ്ണ സംഖ്യ ചേരുവോളം യിസ്രായേലിന്നു അംശമായി കാഠിന്യം ഭവിച്ചിരിക്കുന്നു.
ഭാവിക്കേണ്ടതിന്നു മീതെ ഭാവിച്ചുയരാതെ ദൈവം അവനവന്നു വിശ്വാസത്തിന്റെ അളവു പങ്കിട്ടതുപോലെ സുബോധമാകുംവണ്ണം ഭാവിക്കേണമെന്നു ഞാന്‍ എനിക്കു ലഭിച്ച കൃപയാല്‍ നിങ്ങളില്‍ ഔരോരുത്തനോടും പറയുന്നു.
ആരും തന്നെത്താന്‍ വഞ്ചിക്കരുതു; താന്‍ ഈ ലോകത്തില്‍ ജ്ഞാനി എന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേണ്ടതിന്നു ഭോഷനായിത്തീരട്ടെ.
“കര്‍ത്താവു ജ്ഞാനികളുടെ വിചാരം വ്യര്‍ത്ഥം എന്നറിയുന്നു” എന്നും എഴുതിയിരിക്കുന്നുവല്ലോ.
ശുഷ്കാന്തി സംബന്ധിച്ചു സഭയെ ഉപദ്രവിച്ചവന്‍ ; ന്യായപ്രമാണത്തിലെ നീതിസംബന്ധിച്ചു അനിന്ദ്യന്‍ .
താഴ്മയിലും ദൂതന്മാരെ ആരാധിക്കുന്നതിലും രസിച്ചു സ്വന്തദര്‍ശനങ്ങളില്‍ പ്രവേശിക്കയും തന്റെ ജഡമനസ്സിനാല്‍ വെറുതെ ചീര്‍ക്കയും തലയെ മുറുകെ പിടിക്കാതിരിക്കയും ചെയ്യുന്നവന്‍ ആരും നിങ്ങളെ വിരുതു തെറ്റിക്കരുതു.
അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവര്‍ക്കും ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികള്‍ സ്തോത്രത്തോടെ അനുഭവിപ്പാന്‍ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വര്‍ജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.
നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആര്‍? അവന്‍ ജ്ഞാനലക്ഷണമായ സൌമ്യതയോടെ നല്ലനടപ്പില്‍ തന്റെ പ്രവൃത്തികളെ കാണിക്കട്ടെ.
അവര്‍ തലയില്‍ പൂഴി വാരിയിട്ടുംകൊണ്ടുഅയ്യോ, അയ്യോ, കടലില്‍ കപ്പലുള്ളവര്‍ക്കും എല്ലാം തന്റെ ഐശ്വര്യത്താല്‍ സമ്പത്തു വര്‍ദ്ധിപ്പിച്ച മഹാനഗരം ഒരു മണിക്ക്കുറുകൊണ്ടു നശിച്ചു പോയല്ലോ എന്നു പറഞ്ഞു കരഞ്ഞും ദുഃഖിച്ചുംകൊണ്ടു നിലവിളിച്ചു.