Home Bibles സഭാപ്രസംഗി 10:10 · മലയാളം ബൈബിൾ
സഭാപ്രസംഗി 10:10 · മലയാളം ബൈബിൾ

ഇരിമ്പായുധം മൂര്‍ച്ചയില്ലാഞ്ഞിട്ടു അതിന്റെ വായ്ത്തല തേക്കാതിരുന്നാല്‍ അവന്‍ അധികം ശക്തി പ്രയോഗിക്കേണ്ടിവരും; ജ്ഞാനമോ, കാര്യസിദ്ധിക്കു ഉപയോഗമുള്ളതാകുന്നു.

Cross references

ഉല്പത്തി 41:33

ആകയാല്‍ ഫറവോന്‍ വിവേകവും ജ്ഞാനവുമുള്ള ഒരുത്തനെ അന്വേഷിച്ചു മിസ്രയീംദേശത്തിന്നു മേലധികാരി ആക്കി വെക്കേണം.

പുറപ്പാട് 18:19

ആകയാല്‍ എന്റെ വാക്കു കേള്‍ക്ക; ഞാന്‍ ഒരാലോചന പറഞ്ഞുതരാം. ദൈവം നിന്നോടുകൂടെ ഇരിക്കും; നീ ജനത്തിന്നുവേണ്ടി ദൈവസന്നിധിയില്‍ ഇരിക്ക; നീ കാര്യങ്ങളെ ദൈവസന്നിധിയില്‍ കൊണ്ടുചെല്ലുക.

1 രാജാക്കന്മാർ 3:9

ആകയാല്‍ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കും കഴിയും.

1 ദിനവൃത്താന്തം 12:32

യിസ്സാഖാര്‍യ്യരില്‍ യിസ്രായേല്‍ ഇന്നതു ചെയ്യേണം എന്നു അറിവാന്‍ തക്കവണ്ണം കാലജ്ഞന്മാരായ തലവന്മാര്‍ ഇരുനൂറുപേര്‍; അവരുടെ സഹോദരന്മാരൊക്കെയും അവരുടെ കല്പനെക്കു വിധേയരായിരുന്നു.

2 ദിനവൃത്താന്തം 23:4

നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതുപുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ ശബ്ബത്തില്‍ തവണമാറി വരുന്ന മൂന്നില്‍ ഒരു ഭാഗം വാതില്‍കാവല്‍ക്കാരായിരിക്കേണം.

സഭാപ്രസംഗി 9:15

എന്നാല്‍ അവിടെ സാധുവായോരു ജ്ഞാനി പാര്‍ത്തിരുന്നു; അവന്‍ തന്റെ ജ്ഞാനത്താല്‍ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഔര്‍ത്തില്ല.

സഭാപ്രസംഗി 9:16

ജ്ഞാനം ബലത്തെക്കാള്‍ നല്ലതു തന്നേ, എങ്കിലും സാധുവിന്റെ ജ്ഞാനം തുച്ഛീകരിക്കപ്പെടുന്നു; അവന്റെ വാക്കു ആരും കൂട്ടാക്കുന്നതുമില്ല എന്നു ഞാന്‍ പറഞ്ഞു.

സഭാപ്രസംഗി 9:18

യുദ്ധായുധങ്ങളെക്കാളും ജ്ഞാനം നല്ലതു; എന്നാല്‍ ഒരൊറ്റ പാപി വളരെ നന്മ നശിപ്പിച്ചുകളയുന്നു.

സഭാപ്രസംഗി 10:15

പട്ടണത്തിലേക്കു പോകുന്ന വഴി അറിയാത്ത മൂഢന്മാര്‍ തങ്ങളുടെ പ്രയത്നത്താല്‍ ക്ഷീണിച്ചുപോകുന്നു.

മത്തായി 10:16

ചെന്നായ്ക്കളുടെ നടുവില്‍ ആടിനെപ്പോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. ആകയാല്‍ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിന്‍ .

പ്രവൃത്തികൾ 6:1

ആ കാലത്തു ശിഷ്യന്മാര്‍ പെരുകിവരുമ്പോള്‍ തങ്ങളുടെ വിധവമാരെ ദിനംപ്രതിയുള്ള ശുശ്രുഷയില്‍ ഉപേക്ഷയായി വിചാരിച്ചു എന്നു യവനഭാഷക്കാര്‍ എബ്രായഭാഷക്കാരുടെ നേരെ പിറുപിറുത്തു.

പ്രവൃത്തികൾ 15:2

പൌലൊസിന്നും ബര്‍ന്നബാസിന്നും അവരോടു അല്പമല്ലാത്ത വാദവും തര്‍ക്കവും ഉണ്ടായിട്ടു പൌലൊസും ബര്‍ന്നബാസും അവരില്‍ മറ്റു ചിലരും ഈ തര്‍ക്കസംഗതിയെപ്പറ്റി യെരൂശലേമില്‍ അപ്പൊസ്തലന്മാരുടെയും മൂപ്പന്മാരുടെയും അടുക്കല്‍ പോകേണം എന്നു നിശ്ചയിച്ചു.

റോമർ 16:19

നിങ്ങളുടെ അനുസരണം പരക്കെ എല്ലാവര്‍ക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാന്‍ നിങ്ങള്‍ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങള്‍ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.

1 കൊരിന്ത്യർ 14:20

സഹോദരന്മാരേ, ബുദ്ധിയില്‍ കുഞ്ഞുങ്ങള്‍ ആകരുതു; തിന്മെക്കു ശിശുക്കള്‍ ആയിരിപ്പിന്‍ ; ബുദ്ധിയിലോ മുതിര്‍ന്നവരാകുവിന്‍ .

എഫേസ്യർ 5:15

ആകയാല്‍ സൂക്ഷമത്തോടെ, അജ്ഞാനികളായിട്ടല്ല ജ്ഞാനികളായിട്ടത്രേ നടപ്പാന്‍ നോക്കുവിന്‍ .

കൊലോസ്യർ 4:5

സമയം തക്കത്തില്‍ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍ .

യാക്കോബ് 1:5

നിങ്ങളില്‍ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കില്‍ ഭര്‍ത്സിക്കാതെ എല്ലാവര്‍ക്കും ഔദാര്‍യ്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോള്‍ അവന്നു ലഭിക്കും.

Interlinear

Choose Theme