എന്നാല്‍ അവിടെ സാധുവായോരു ജ്ഞാനി പാര്‍ത്തിരുന്നു; അവന്‍ തന്റെ ജ്ഞാനത്താല്‍ പട്ടണത്തെ രക്ഷിച്ചു; എങ്കിലും ആ സാധുമനുഷ്യനെ ആരും ഔര്‍ത്തില്ല.
Cross references
എങ്കിലും പാനപാത്രവാഹകന്മാരുടെ പ്രമാണി യോസേഫിനെ ഔര്‍ക്കാതെ അവനെ മറന്നുകളഞ്ഞു.
അങ്ങനെ സ്ത്രീ ചെന്നു തന്റെ ജ്ഞാനത്താല്‍ സകലജനത്തെയും സമ്മതിപ്പിച്ചു; അവര്‍ ബിക്രിയുടെ മകനായ ശേബയുടെ തല വെട്ടി യോവാബിന്റെ അടുക്കല്‍ ഇട്ടുകൊടുത്തു; അപ്പോള്‍ അവന്‍ കാഹളം ഊതി, എല്ലാവരും പട്ടണം വിട്ടു വീടുകളിലേക്കു പോയി. യോവാബ് യെരൂശലേമില്‍ രാജാവിന്റെ അടുക്കല്‍ മടങ്ങിപ്പോയി.
ഉമ്മരിപ്പടി കാവല്‍ക്കാരായി രാജാവിന്റെ ഷണ്ഡന്മാരില്‍ ബിഗ്ദ്ധാനാ, തേരെശ് എന്നീ രണ്ടുപേര്‍ അഹശ്വേരോശ്രാജാവിനെ കയ്യേറ്റം ചെയ്‍വാന്‍ ശ്രമിച്ചിരുന്ന സംഗതി മൊര്‍ദ്ദെഖായി അറിവു തന്നപ്രകാരം അതില്‍ എഴുതിയിരിക്കുന്നതു കണ്ടു.
ഭോഷനെക്കുറിച്ചാകട്ടെ ജ്ഞാനിയെക്കുറിച്ചാകട്ടെ ശാശ്വതമായ ഔര്‍മ്മയില്ല; വരുംകാലത്തും അവരെ ഒക്കെയും മറന്നുപോകും; അയ്യോ ഭോഷന്‍ മരിക്കുന്നതുപോലെ ജ്ഞാനിയും മരിക്കുന്നു;
പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാള്‍ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലന്‍ കൊള്ളാം.
ഒരു പട്ടണത്തില്‍ പത്തു ബലശാലികള്‍ ഉള്ളതിനെക്കാള്‍ ജ്ഞാനം ജ്ഞാനിക്കു അധികം ബലം.