യഹോവ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്തു; നിങ്ങള്‍ വാക്കുകളുടെ ശബ്ദം കേട്ടു; ശബ്ദംമാത്രം കേട്ടതല്ലാതെ രൂപം ഒന്നും കണ്ടില്ല.
Cross references
അപ്പോള്‍ യഹോവ മോശെയോടു കല്പിച്ചതുനീ യിസ്രായേല്‍മക്കളോടു ഇപ്രകാരം പറയേണംഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു നിങ്ങളോടു സംസാരിച്ചതു നിങ്ങള്‍ കണ്ടിരിക്കുന്നുവല്ലോ.
അവനോടു ഞാന്‍ അരുളിച്ചെയ്യുന്നതു മറപൊരുളായിട്ടല്ല അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും അത്രേ; അവന്‍ യഹോവയുടെ രൂപം കാണുകയും ചെയ്യും. അങ്ങനെയിരിക്കെ നിങ്ങള്‍ എന്റെ ദാസനായ മോശെക്കു വിരോധമായി സംസാരിപ്പാന്‍ ശങ്കിക്കാഞ്ഞതു എന്തു?
നിങ്ങള്‍ നന്നായി സൂക്ഷിച്ചുകൊള്‍വിന്‍ ; യഹോവ ഹോരേബില്‍ തീയുടെ നടുവില്‍ നിന്നു നിങ്ങളോടു അരുളിച്ചെയ്ത നാളില്‍ നിങ്ങള്‍ രൂപം ഒന്നും കണ്ടില്ലല്ലോ.
ഏതൊരു ജാതിയെങ്കിലും നീ കേട്ടതുപോലെ തീയുടെ നടുവില്‍ നിന്നു സംസാരിക്കുന്ന ദൈവത്തിന്റെ ശബ്ദം കേള്‍ക്കയും ജീവനോടിരിക്കയും ചെയ്തിട്ടുണ്ടോ?
അവന്‍ നിനക്കു ബുദ്ധിയുപദേശിക്കേണ്ടതിന്നു ആകാശത്തുനിന്നു തന്റെ ശബ്ദം നിന്നെ കേള്‍പ്പിച്ചു; ഭൂമിയില്‍ തന്റെ മഹത്തായ തീയും നിന്നെ കാണിച്ചു; നീ അവന്റെ വചനവും തീയുടെ നടുവില്‍നിന്നു കേട്ടു.
യഹോവ പര്‍വ്വതത്തില്‍ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അഭിമുഖമായി അരുളിച്ചെയ്തു.
ഈ വചനങ്ങള്‍ യഹോവ പര്‍വ്വതത്തില്‍ തീ, മേഘം, അന്ധകാരം എന്നിവയുടെ നടുവില്‍നിന്നു നിങ്ങളുടെ സര്‍വ്വസഭയോടും അത്യുച്ചത്തില്‍ അരുളിച്ചെയ്തു; ഇതിന്നപ്പുറം ഒന്നും കല്പിച്ചില്ല; അവ രണ്ടു കല്പലകയില്‍ എഴുതി എന്റെ പക്കല്‍ തന്നു.
ദൈവത്തിന്റെ വിരല്‍കൊണ്ടു എഴുതിയ രണ്ടു കല്പലക യഹോവ എന്റെ പക്കല്‍ തന്നു; മഹായോഗം ഉണ്ടായിരുന്ന നാളില്‍ യഹോവ പര്‍വ്വതത്തില്‍വെച്ചു തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്ത സകലവചനങ്ങളും അവയില്‍ എഴുതിയിരുന്നു.
മഹായോഗം ഉണ്ടായിരുന്ന നാളില്‍ യഹോവ പര്‍വ്വതത്തില്‍ തീയുടെ നടുവില്‍നിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളില്‍ എഴുതി, അവയെ എന്റെ പക്കല്‍ തന്നു.
ഭൂകമ്പത്തിന്റെ ശേഷം ഒരു തീ; തീയിലും യഹോവ ഇല്ലായിരുന്നു; തീയുടെ ശേഷം സാവധാനത്തില്‍ ഒരു മൃദുസ്വരം ഉണ്ടായി.
നിങ്ങള്‍ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍വഴി ഇതാകുന്നു, ഇതില്‍ നടന്നുകൊള്‍വിന്‍ എന്നൊരു വാക്കു പിറകില്‍നിന്നു കേള്‍ക്കും.
കേട്ടോ ഒരുത്തന്‍ വിളിച്ചുപറയുന്നതുമരുഭൂമിയില്‍ യഹോവേക്കു വഴി ഒരുക്കുവിന്‍ ; നിര്‍ജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിന്‍ .
കേട്ടോ, വിളിച്ചുപറക എന്നു ഒരുത്തന്‍ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാന്‍ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.
ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും?
“മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ വാക്കാവിതുകര്‍ത്താവിന്റെ വഴി ഒരുക്കി അവന്റെ പാത നിരപ്പാക്കുവിന്‍ ” എന്നിങ്ങനെ യെശയ്യാ പ്രവാചകന്‍ പറഞ്ഞവന്‍ ഇവന്‍ തന്നേ.
ഇവന്‍ എന്റെ പ്രിയ പുത്രന്‍ ; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
അവന്‍ പറയുമ്പോള്‍ തന്നേ പ്രകാശമുള്ളോരു മേഘം അവരുടെ മേല്‍ നിഴലിട്ടു; മേഘത്തില്‍ നിന്നുഇവന്‍ എന്റെ പ്രീയ പുത്രന്‍ , ഇവങ്കല്‍ ഞാന്‍ പ്രസാദിക്കുന്നു; ഇവന്നു ചെവികൊടുപ്പിന്‍ എന്നു ഒരു ശബ്ദവും ഉണ്ടായി.
പിതാവേ, നിന്റെ നാമത്തെ മഹത്വപ്പെടുത്തേണമേ. അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു; ഞാന്‍ മഹത്വപ്പെടുത്തിയിരിക്കുന്നു; ഇനിയും മഹത്വപ്പെടുത്തും എന്നൊരു ശബ്ദം ഉണ്ടായി
അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍ ; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു.
“ഇവന്‍ എന്റെ പ്രിയപുത്രന്‍ ; ഇവങ്കല്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു” എന്നുള്ള ശബ്ദം അതി ശ്രേഷ്ഠതേജസ്സിങ്കല്‍ നിന്നു വന്നപ്പോള്‍ പിതാവായ ദൈവത്താല്‍ അവന്നു മാനവും തേജസ്സും ലഭിച്ചു.