Home Bibles യേശയ്യാവ് 40:18 · മലയാളം ബൈബിൾ
യേശയ്യാവ് 40:18 · മലയാളം ബൈബിൾ

ആകയാല്‍ നിങ്ങള്‍ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങള്‍ അവനോടു സദൃശമാക്കും?

Cross references

പുറപ്പാട് 8:10

നാളെ എന്നു അവന്‍ പറഞ്ഞു; ഞങ്ങളുടെ ദൈവമായ യഹോവയെപ്പോലെ ആരുമില്ല എന്നു നീ അറിയേണ്ടതിന്നു നിന്റെ വാക്കുപോലെ ആകട്ടെ;

പുറപ്പാട് 15:11

യഹോവേ, ദേവന്മാരില്‍ നിനക്കു തുല്യന്‍ ആര്‍? വിശുദ്ധിയില്‍ മഹിമയുള്ളവനേ, സ്തുതികളില്‍ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനേ, നിനക്കു തുല്യന്‍ ആര്‍?

പുറപ്പാട് 20:4

ഒരു വിഗ്രഹം ഉണ്ടാക്കരുതു; മിതെ സ്വര്‍ഗ്ഗത്തില്‍ എങ്കിലും താഴെ ഭൂമിയില്‍ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തില്‍ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു.

ആവർത്തനം 33:26

യെശൂരൂന്റെ ദൈവത്തെപ്പോലെ ഒരുത്തനുമില്ല; നിന്റെ സഹായത്തിന്നായി അവന്‍ ആകാശത്തുടെ തന്റെ മഹിമയില്‍ മേഘാരൂഢനായി വരുന്നു.

1 ശമൂവേൽ 2:2

യഹോവയെപ്പോലെ പരിശുദ്ധന്‍ ഇല്ല; നീ അല്ലാതെ ഒരുത്തനുമില്ലല്ലോ; നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല.

യോബ് 40:9

ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?

സങ്കീർത്തനങ്ങൾ 86:8

കര്‍ത്താവേ, ദേവന്മാരില്‍ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.

സങ്കീർത്തനങ്ങൾ 89:6

സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍? ദേവപുത്രന്മാരില്‍ യഹോവേക്കു തുല്യനായവന്‍ ആര്‍?

സങ്കീർത്തനങ്ങൾ 89:7

ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.

സങ്കീർത്തനങ്ങൾ 89:8

സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.

സങ്കീർത്തനങ്ങൾ 113:5

ഉന്നതത്തില്‍ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവേക്കു സദൃശന്‍ ആരുള്ളു?

യേശയ്യാവ് 40:25

ആകയാല്‍ നിങ്ങള്‍ എന്നെ ആരോടു സദൃശമാക്കും? ഞാന്‍ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവന്‍ അരുളിച്ചെയ്യുന്നു.

യേശയ്യാവ് 44:6

യിസ്രായേലിന്റെ രാജാവായ യഹോവ, അവന്റെ വീണ്ടെടുപ്പുകാരനായ സൈന്യങ്ങളുടെ യഹോവ, ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ആദ്യനും അന്ത്യനും ആകുന്നു; ഞാനല്ലാതെ ഒരു ദൈവവുമില്ല.

യേശയ്യാവ് 46:5

നിങ്ങള്‍ എന്നെ ആരോടു ഉപമിച്ചു സദൃശമാക്കും? തമ്മില്‍ ഒത്തുവരത്തക്കവണ്ണം എന്നെ ആരോടു തുല്യമാക്കും?

യേശയ്യാവ് 46:9

പണ്ടുള്ള പൂര്‍വ്വകാര്യങ്ങളെ ഔര്‍ത്തുകൊള്‍വിന്‍ ; ഞാനല്ലാതെ വേറൊരു ദൈവമില്ല; ഞാന്‍ തന്നേ ദൈവം, എന്നെപ്പോലെ ഒരുത്തനുമില്ല.

യിരെമ്യാവ് 10:1

യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു

യിരെമ്യാവ് 10:6

അപ്പോള്‍ യഹോവ എന്നോടു അരുളിച്ചെയ്തതുനീ യെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും ഈ വചനങ്ങളെ ഒക്കെയും വിളിച്ചുപറകഈ നിയമത്തിന്റെ വചനങ്ങളെ കേട്ടു ചെയ്തുകൊള്‍വിന്‍ .

യിരെമ്യാവ് 10:16

മനോഹര ഫലങ്ങളാല്‍ ശോഭിതമായ പച്ച ഒലിവുവൃക്ഷം എന്നു യഹോവ നിനക്കു പേര്‍വിളിച്ചിരുന്നു; എന്നാല്‍ മഹാകോലാഹലത്തോടെ അവന്‍ അതിന്നു തീ വെച്ചുകളഞ്ഞു; അതിന്റെ കൊമ്പുകളും ഒടിഞ്ഞു കിടക്കുന്നു.

മീഖാ 7:18

അകൃത്യം ക്ഷമിക്കയും തന്റെ അവകാശത്തില്‍ ശേഷിപ്പുള്ളവരോടു അതിക്രമം മോചിക്കയും ചെയ്യുന്ന നിന്നോടു സമനായ ദൈവം ആരുള്ളു? അവന്‍ എന്നേക്കും കോപം വെച്ചുകൊള്ളുന്നില്ല; ദയയിലല്ലോ അവന്നു പ്രസാദമുള്ളതു.

പ്രവൃത്തികൾ 17:29

നാം ദൈവത്തിന്റെ സന്താനം എന്നു വരികയാല്‍ ദൈവം മനുഷ്യന്റെ ശില്പവിദ്യയും സങ്കല്പവുംകൊണ്ടു കൊത്തിത്തീര്‍ക്കുംന്ന പൊന്‍ , വെള്ളി, കല്ലു എന്നിവയോടു സദൃശം എന്നു നിരൂപിക്കേണ്ടതല്ല.

കൊലോസ്യർ 1:15

അവന്‍ സര്‍വ്വത്തിന്നും മുമ്പെയുള്ളവന്‍ ; അവന്‍ സകലത്തിന്നും ആധാരമായിരിക്കുന്നു.

എബ്രായർ 1:3

അവന്‍ അവന്റെ തേജസ്സിന്റെ പ്രഭയും തത്വത്തിന്റെ മുദ്രയും സകലത്തേയും തന്റെ ശക്തിയുള്ള വചനത്താല്‍ വഹിക്കുന്നവനും ആകകൊണ്ടു പാപങ്ങള്‍ക്കു പരിഹാരം ഉണ്ടാക്കിയശേഷം ഉയരത്തില്‍ മഹിമയുടെ വലത്തുഭാഗത്തു ഇരിക്കയും

Interlinear

Choose Theme