അങ്ങനെ സീഹോനും അവന്റെ സര്‍വ്വജനവും നമ്മുടെ നേരെ പുറപ്പെട്ടുവന്നു യാഹാസില്‍വെച്ചു പടയേറ്റു.
Cross references
എന്നാല്‍ സീഹോന്‍ തന്റെ ദേശത്തുകൂടി യിസ്രായേല്‍ കടന്നുപോവാന്‍ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവന്‍ യാഹാസില്‍ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
അനന്തരം നാം തിരിഞ്ഞു ബാശാനിലേക്കുള്ള വഴിയായി പോയി; അപ്പോള്‍ ബാശാന്‍ രാജാവായ ഔഗും അവന്റെ സര്‍വ്വജനവും നമ്മുടെ നേരെ പുറപ്പെട്ടു എദ്രെയില്‍വെച്ചു പടയേറ്റു.
യിസ്രായേല്‍മക്കള്‍ യോര്‍ദ്ദാന്നക്കരെ കിഴക്കു അര്‍ന്നോന്‍ താഴ്വരമുതല്‍ ഹെര്‍മ്മോന്‍ പര്‍വ്വതംവരെയുള്ള രാജ്യവും കിഴക്കെ അരാബ മുഴുവനും കൈവശമാക്കുകയില്‍ സംഹരിച്ചു കളഞ്ഞ തദ്ദേശരാജാക്കന്മാര്‍ ഇവര്‍ ആകുന്നു.
എങ്കിലും സീഹോന്‍ യിസ്രായേല്‍ തന്റെ ദേശത്തുകൂടി കടന്നുപോകുവാന്‍ തക്കവണ്ണം അവരെ വിശ്വസിക്കാതെ തന്റെ ജനത്തെ ഒക്കെയും വിളിച്ചുകൂട്ടി, യഹസില്‍ പാളയമിറങ്ങി യിസ്രായേലിനോടു പടയേറ്റു.
നീ അവര്‍ക്കും രാജ്യങ്ങളെയും ജാതികളെയും അതിര്‍തിരിച്ചു വിഭാഗിച്ചു കൊടുത്തു; അവര്‍ ഹെശ്ബോന്‍ രാജാവായ സീഹോന്റെ ദേശവും ബാശാന്‍ രാജാവായ ഔഗിന്റെ ദേശവും കൈവശമാക്കി.
സമാധാനദ്വേഷിയോടുകൂടെ പാര്‍ക്കുംന്നതു എനിക്കു മതിമതിയായി.
അമോര്‍യ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഔഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
അമോര്‍യ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.