ആവർത്തനം 2:31 · മലയാളം ബൈബിൾ
യഹോവ എന്നോടുഞാന്‍ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അവന്റെ ദേശം കൈവശമാക്കേണ്ടതിന്നു അതു അടക്കുവാന്‍ തുടങ്ങുക എന്നു കല്പിച്ചു.
Cross references
ആവർത്തനം 1:8
ഇതാ, ഞാന്‍ ആ ദേശം നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു; നിങ്ങള്‍ കടന്നു യഹോവ നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്നും യിസ്ഹാക്കിന്നും യാക്കോബിന്നും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവിന്‍ .
ആവർത്തനം 2:24
നിങ്ങള്‍ എഴുന്നേറ്റു യാത്രപുറപ്പെട്ടു അര്‍ന്നോന്‍ താഴ്വര കടപ്പിന്‍ ; ഇതാ, ഞാന്‍ ഹെശ്ബോനിലെ അമോര്‍യ്യരാജാവായ സീഹോനെയും അവന്റെ ദേശത്തെയും നിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു; അവനോടു പടവെട്ടി അതു കൈവശമാക്കുവാന്‍ തുടങ്ങുക.