Home Bibles ആവർത്തനം 19:6 · മലയാളം ബൈബിൾ
ആവർത്തനം 19:6 · മലയാളം ബൈബിൾ

ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകന്‍ മനസ്സിന്റെ ഉഷ്ണത്തോടെ പിന്‍ തുടര്‍ന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാന്‍ അവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂര്‍വ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.

Cross references

സംഖ്യാപുസ്തകം 35:12

കുലചെയ്തവന്‍ സഭയുടെ മുമ്പാകെ വിസ്താരത്തിന്നു നിലക്കുംവരെ അവന്‍ പ്രതികാരകന്റെ കയ്യാല്‍ മരിക്കാതിരിക്കേണ്ടതിന്നു അവ സങ്കേതനഗരങ്ങള്‍ ആയിരിക്കേണം.

ആവർത്തനം 21:22

ഒരുത്തന്‍ മരണയോഗ്യമായ ഒരു പാപം ചെയ്തിട്ടു അവനെ കൊന്നു ഒരു മരത്തില്‍ തൂക്കിയാല്‍ അവന്റെ ശവം മരത്തിന്മേല്‍ രാത്രിമുഴുവനും ഇരിക്കരുതു; അന്നുതന്നേ അതു കുഴിച്ചിടേണം; തൂങ്ങിമരിച്ചവന്‍ ദൈവസന്നിധിയില്‍ ശാപഗ്രസ്തന്‍ ആകുന്നു; നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ദേശം നീ അശുദ്ധമാക്കരുതു.

2 ശമൂവേൽ 14:7

കുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റുസഹോദരഘാതകനെ ഏല്പിച്ചുതരിക; അവന്‍ കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവര്‍ എന്റെ ഭര്‍ത്താവിന്നു പേരും സന്തതിയും ഭൂമിയില്‍ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാന്‍ ഭാവിക്കുന്നു.

യിരെമ്യാവ് 26:15

ഞാന്‍ അവരെ അയച്ചിട്ടില്ല; എങ്കിലും ഞാന്‍ നിങ്ങളെ നീക്കിക്കളവാനും നിങ്ങളും നിങ്ങളോടു പ്രവചിക്കുന്ന പ്രവാചകന്മാരും നശിച്ചുപോകുവാനും തക്കവണ്ണം അവര്‍ എന്റെ നാമത്തില്‍ ഭോഷകു പ്രവചിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.

Interlinear

Choose Theme