Home Bibles 2 ശമൂവേൽ 14:7 · മലയാളം ബൈബിൾ
2 ശമൂവേൽ 14:7 · മലയാളം ബൈബിൾ

കുലം മുഴുവനും അടിയന്റെ നേരെ എഴുന്നേറ്റുസഹോദരഘാതകനെ ഏല്പിച്ചുതരിക; അവന്‍ കൊന്ന സഹോദരന്റെ ജീവന്നു പകരം അവനെ കൊന്നു അങ്ങനെ അവകാശിയെയും നശിപ്പിക്കട്ടെ എന്നു പറയുന്നു; ഇങ്ങനെ അവര്‍ എന്റെ ഭര്‍ത്താവിന്നു പേരും സന്തതിയും ഭൂമിയില്‍ വെച്ചേക്കാതെ എനിക്കു ശേഷിച്ചിരിക്കുന്ന കനലും കെടുത്തുകളവാന്‍ ഭാവിക്കുന്നു.

Cross references

ഉല്പത്തി 4:14

ഇതാ, നീ ഇന്നു എന്നെ ആട്ടിക്കളയുന്നു; ഞാന്‍ തിരുസന്നിധിവിട്ടു ഒളിച്ചു ഭൂമിയില്‍ ഉഴന്നലയുന്നവന്‍ ആകും; ആരെങ്കിലും എന്നെ കണ്ടാല്‍, എന്നെ കൊല്ലും എന്നു പറഞ്ഞു.

ഉല്പത്തി 27:45

നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവന്‍ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാന്‍ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങള്‍ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു?

സംഖ്യാപുസ്തകം 35:19

രക്തപ്രതികാരകന്‍ തന്നേ കുലപാതകനെ കൊല്ലേണം; അവനെ കണ്ടുകൂടുമ്പോള്‍ അവനെ കൊല്ലേണം.

ആവർത്തനം 19:12

അവന്റെ പട്ടണത്തിലെ മൂപ്പന്മാര്‍ ആളയച്ചു അവനെ അവിടെനിന്നു വരുത്തി അവനെ കൊല്ലേണ്ടതിന്നു രക്തപ്രതികാരകന്റെ കയ്യില്‍ ഏല്പിക്കേണം.

ആവർത്തനം 25:6

മരിച്ചുപോയ സഹോദരന്റെ പേര്‍ യിസ്രായേലില്‍ മാഞ്ഞു പോകാതിരിക്കേണ്ടതിന്നു അവള്‍ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേര്‍ക്കും കണകൂ കൂട്ടേണം.

2 ശമൂവേൽ 12:17

അവന്റെ ഗൃഹപ്രമാണികള്‍ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാന്‍ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാല്‍ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.

മത്തായി 21:38

മകനെ കണ്ടിട്ടു കുടിയാന്മാര്‍ഇവന്‍ അവകാശി; വരുവിന്‍ , നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മില്‍ പറഞ്ഞു,

Interlinear

Choose Theme