Home Bibles ആവർത്തനം 19:4 · മലയാളം ബൈബിൾ
ആവർത്തനം 19:4 · മലയാളം ബൈബിൾ

കുല ചെയ്തിട്ടു അവിടേക്കു ഔടിപ്പോയി ജീവനോടിരിക്കേണ്ടുന്നവന്റെ സംഗതി എന്തെന്നാല്‍ഒരുത്തന്‍ പൂര്‍വ്വദ്വേഷംകൂടാതെ അബദ്ധവശാല്‍ കൂട്ടുകാരനെ കൊന്നുപോയെങ്കില്‍, എങ്ങനെയെന്നാല്‍

Cross references

ഉല്പത്തി 31:2

യാക്കോബ് ലാബാന്റെ മുഖത്തു നോക്കിയാറെ അതു തന്റെ നേരെ മുമ്പെ ഇരുന്നതു പോലെ അല്ല എന്നു കണ്ടു.

സംഖ്യാപുസ്തകം 35:15

അബദ്ധവശാല്‍ ഒരുത്തനെ കൊല്ലുന്നവന്‍ ഏവനും അവിടേക്കു ഔടിപ്പോകേണ്ടതിന്നു ഈ ആറുപട്ടണം യിസ്രായേല്‍മക്കള്‍ക്കും പരദേശിക്കും വന്നുപാര്‍ക്കുംന്നവന്നും സങ്കേതം ആയിരിക്കേണം.

ആവർത്തനം 4:42

പൂര്‍വ്വദ്വേഷം കൂടാതെ അബദ്ധവശാല്‍ കൂട്ടുകാരനെ കൊന്നവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിക്കയറി അവിടെ ചെന്നു ജീവിച്ചിരിക്കേണ്ടതിന്നു തന്നേ.

ആവർത്തനം 19:6

ഇങ്ങനെ കുല ചെയ്തവനെ രക്തപ്രതികാരകന്‍ മനസ്സിന്റെ ഉഷ്ണത്തോടെ പിന്‍ തുടര്‍ന്നു വഴിയുടെ ദൂരംനിമിത്തം അവനെ പിടിച്ചു അവന്റെ ജീവനെ നശിപ്പിക്കാതിരിപ്പാന്‍ അവന്‍ ആ പട്ടണങ്ങളില്‍ ഒന്നില്‍ ഔടിപ്പോയി ജീവനോടിരിക്കേണം; അവന്നു അവനോടു പൂര്‍വ്വദ്വേഷമില്ലാതിരുന്നതുകൊണ്ടു മരണശിക്ഷെക്കു ഹേതുവില്ല.

1 ദിനവൃത്താന്തം 11:2

മുമ്പെ ശൌല്‍ രാജാവായിരുന്ന കാലത്തും നീയായിരുന്നു നായകനായി യിസ്രായേലിനെ നടത്തിയതുനീ എന്റെ ജനമായ യിസ്രായേലിനെ മേയ്ക്കയും എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കയും ചെയ്യുമെന്നു നിന്റെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തിട്ടുമുണ്ടു.

യേശയ്യാവ് 30:33

പണ്ടു തന്നേ ഒരു ദഹനസ്ഥലം ഒരുക്കീട്ടുണ്ടല്ലോ; അതു രാജാവിന്നായിട്ടും ഒരുക്കിയിരിക്കുന്നു; അവന്‍ അതിനെ ആഴവും വിശാലവും ആക്കിയിരിക്കുന്നു; അതിന്റെ ചിതയില്‍ വളരെ തീയും വിറകും ഉണ്ടു; യഹോവയുടെ ശ്വാസം ഒരു ഗന്ധകനദിപോലെ അതിനെ കത്തിക്കും.

Interlinear

Choose Theme