ഗബ്രീയേലേ, ഇവന്നു ഈ ദര്‍ശനം ഗ്രഹിപ്പിച്ചുകൊടുക്ക എന്നു ഊലായിതീരത്തുനിന്നു വിളിച്ചുപറയുന്ന ഒരു മനഷ്യന്റെ ശബ്ദം ഞാന്‍ കേട്ടു.
Cross references
ഞാന്‍ ഒരു ദര്‍ശനം കണ്ടു, ഏലാം സംസ്ഥാനത്തിലെ ശൂശന്‍ രാജധാനിയില്‍ ആയിരുന്നപ്പോള്‍ അതു കണ്ടു; ഞാന്‍ ഊലായി നദീതീരത്തു നിലക്കുന്നതായി ദര്‍ശനത്തില്‍ കണ്ടു.
ഞാന്‍ എന്റെ പ്രാര്‍ത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ, ആദിയിങ്കല്‍ ഞാന്‍ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദര്‍ശനത്തില്‍ കണ്ട ഗബ്രീയേല്‍ എന്ന പുരുഷന്‍ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
അവന്‍ എന്നോടുഏറ്റവും പ്രിയപുരുഷനായ ദാനീയേലേ, ഞാന്‍ നിന്നോടു പറയുന്ന വചനങ്ങളെ ശ്രദ്ധിച്ചു നിവിര്‍ന്നുനില്‍ക്ക; ഞാന്‍ ഇപ്പോള്‍ നിന്റെ അടുക്കല്‍ അയക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞു; അവന്‍ ഈ വാക്കു എന്നോടു സംസാരിച്ചപ്പോള്‍ ഞാന്‍ വിറെച്ചുകൊണ്ടു നിവിര്‍ന്നുനിന്നു.
നിന്റെ ജനത്തിന്നു ഭാവികാലത്തു സംഭവിപ്പാനുള്ളതു നിന്നെ ഗ്രഹിപ്പിക്കേണ്ടതിന്നു ഇപ്പോള്‍ വന്നിരിക്കുന്നു; ദര്‍ശനം ഇനിയും ബഹുകാലത്തേക്കുള്ളതാകുന്നു.
എന്നാല്‍ സത്യഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നതു ഞാന്‍ നിന്നെ അറിയിക്കാംനിങ്ങളുടെ പ്രഭുവായ മീഖായേല്‍ അല്ലാതെ ഈ കാര്യങ്ങളില്‍ എന്നോടുകൂടെ ഉറെച്ചുനിലക്കുന്നവന്‍ ആരും ഇല്ല.
അനന്തരം ദാനീയേലെന്ന ഞാന്‍ നോക്കിയപ്പോള്‍, മറ്റുരണ്ടാള്‍ ഒരുത്തന്‍ നദീതീരത്തു ഇക്കരെയും മറ്റവന്‍ നദീതീരത്തു അക്കരെയും നിലക്കുന്നതു കണ്ടു.
യജമാനനേ, ഇവര്‍ ആരാകുന്നു എന്നു ഞാന്‍ ചോദിച്ചതിന്നു എന്നോടു സംസാരിക്കുന്ന ദൂതന്‍ ഇവര്‍ ആരെന്നു ഞാന്‍ നിനക്കു കാണിച്ചുതരാം എന്നു എന്നോടു പറഞ്ഞു.
നീ വേഗം ചെന്നു ഈ ബാല്യക്കാരനോടു സംസാരിച്ചുയെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
ദൂതന്‍ അവനോടുഞാന്‍ ദൈവസന്നിധിയില്‍ നിലക്കുന്ന ഗബ്രിയേല്‍ ആകുന്നു; നിന്നോടു സംസാരിപ്പാനും ഈ സദ്വര്‍ത്തമാനം നിന്നോടു അറിയിപ്പാനും എന്നെ അയച്ചിരിക്കുന്നു.
ആറാം മാസത്തില്‍ ദൈവം ഗബ്രീയേല്‍ദൂതനെ നസറെത്ത് എന്ന ഗലീലപട്ടണത്തില്‍,
അവനോടുകൂടെ പ്രയാണം ചെയ്ത പുരുഷന്മാര്‍ ശബ്ദം കേട്ടു എങ്കിലും ആരെയും കാണാതെ മരവിച്ചു നിന്നു.
പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.
അവര്‍ ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?
എന്നോടു സംസാരിച്ച നാദം എന്തു എന്നു കാണ്മാന്‍ ഞാന്‍ തിരിഞ്ഞു.
യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാന്‍ എന്റെ ദൂതനെ അയച്ചു; ഞാന്‍ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.