Home Bibles വെളിപ്പാട് 22:16 · മലയാളം ബൈബിൾ
വെളിപ്പാട് 22:16 · മലയാളം ബൈബിൾ

യേശു എന്ന ഞാന്‍ സഭകള്‍ക്കുവേണ്ടി നിങ്ങളോടു ഇതു സാക്ഷീകരിപ്പാന്‍ എന്റെ ദൂതനെ അയച്ചു; ഞാന്‍ ദാവീദിന്റെ വേരും വംശവും ശുഭ്രമായ ഉദയനക്ഷത്രവുമാകുന്നു.

Cross references

സംഖ്യാപുസ്തകം 24:17

ഞാന്‍ അവനെ കാണും, ഇപ്പോള്‍ അല്ലതാനും; ഞാന്‍ അവനെ ദര്‍ശിക്കും, അടുത്തല്ലതാനും. യാക്കോബില്‍നിന്നു ഒരു നക്ഷത്രം ഉദിക്കും; യിസ്രായേലില്‍നിന്നു ഒരു ചെങ്കോല്‍ ഉയരും. അതു മോവാബിന്റെ പാര്‍ശ്വങ്ങളെയെല്ലാം തകര്‍ക്കയും തുമുലപുത്രന്മാരെ ഒക്കെയും സംഹരിക്കയും ചെയ്യും.

യേശയ്യാവ് 11:1

എന്നാല്‍ യിശ്ശായിയുടെ കുറ്റിയില്‍നിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളില്‍നിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.

സഖറിയാവ് 6:12

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ; അവന്‍ തന്റെ നിലയില്‍നിന്നു മുളെച്ചുവന്നു യഹോവയുടെ മന്ദിരം പണിയും.

മത്തായി 1:1

അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി

മത്തായി 2:2

യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ടു അവനെ നമസ്കരിപ്പാന്‍ വന്നിരിക്കുന്നു എന്നു പറഞ്ഞു.

മത്തായി 2:7

എന്നാറെ ഹെരോദാവു വിദ്വാന്മാരെ രഹസ്യമായി വിളിച്ചു, നക്ഷത്രം വെളിവായ സമയം അവരോടു സൂക്ഷ്മമായി ചോദിച്ചറിഞ്ഞു.

മത്തായി 22:42

“ക്രിസ്തുവിനെക്കുറിച്ചു നിങ്ങള്‍ക്കു എന്തു തോന്നുന്നു?” അവന്‍ ആരുടെ പുത്രന്‍ എന്നി ചോദിച്ചു; ദാവീദിന്റെ പുത്രന്‍ എന്നു അവര്‍ പറഞ്ഞു.

മത്തായി 22:45

അവനോടു ഉത്തരം പറവാന്‍ ആര്‍ക്കും കഴിഞ്ഞില്ല;

ലൂക്കോസ് 1:78

ഇരുളിലും മരണനിഴലിലും ഇരിക്കുന്നവര്‍ക്കും പ്രകാശിച്ചു, നമ്മുടെ കാലുകളെ സമാധാനമാര്‍ഗ്ഗത്തില്‍ നടത്തേണ്ടതിന്നു

ലൂക്കോസ് 20:44

ദാവീദ് അവനെ കര്‍ത്താവു എന്നു വിളിക്കുന്നു; പിന്നെ അവന്റെ പുത്രന്‍ ആകുന്നതു എങ്ങനെ എന്നു ചോദിച്ചു.

റോമർ 1:3

റോമയില്‍ ദൈവത്തിന്നു പ്രയരും വിളിക്കപ്പെട്ട വിശുദ്ധന്മാരുമായ എല്ലാവര്‍ക്കും എഴുതുന്നതു

റോമർ 9:5

പിതാക്കന്മാരും അവര്‍ക്കുംള്ളവര്‍ തന്നേ; ജഡപ്രകാരം ക്രിസ്തുവും അവരില്‍നിന്നല്ലോ ഉത്ഭവിച്ചതു; അവന്‍ സര്‍വ്വത്തിന്നും മീതെ ദൈവമായി എന്നെന്നേക്കും വാഴ്ത്തപ്പെട്ടവന്‍ .

2 പത്രോസ് 1:19

പ്രവാചകവാക്യവും അധികം സ്ഥിരമായിട്ടു നമുക്കുണ്ടു. നേരം വെളുക്കുകയും നിങ്ങളുടെ ഹൃദയങ്ങളില്‍ ഉദയനക്ഷത്രം ഉദിക്കയും ചെയ്‍വോളം ഇരുണ്ടു സ്ഥലത്തു പ്രകാശിക്കുന്ന വിളകൂപോലെ അതിനെ കരുതിക്കൊണ്ടാല്‍ നന്നു.

വെളിപ്പാട് 1:1

യേശുക്രിസ്തുവിന്റെ വെളിപ്പാടുവേഗത്തില്‍ സംഭവിപ്പാനുള്ളതു തന്റെ ദാസന്മാരെ കാണിക്കേണ്ടതിന്നു ദൈവം അതു അവന്നു കൊടുത്തു. അവന്‍ അതു തന്റെ ദൂതന്‍ മുഖാന്തരം അയച്ചു തന്റെ ദാസനായ യോഹന്നാന്നു പ്രദര്‍ശിപ്പിച്ചു.

വെളിപ്പാട് 1:4

യോഹന്നാന്‍ ആസ്യയിലെ ഏഴു സഭകള്‍ക്കും എഴുതുന്നതുഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായവങ്കല്‍ നിന്നും അവന്റെ സിംഹാസനത്തിന്മുമ്പിലുള്ള ഏഴു ആത്മാക്കളുടെ പക്കല്‍നിന്നും

വെളിപ്പാട് 2:7

അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ ദൈവത്തിന്റെ പരദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന്‍ കൊടുക്കും.

വെളിപ്പാട് 2:11

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.

വെളിപ്പാട് 2:17

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.

വെളിപ്പാട് 2:28

ഞാന്‍ അവന്നു ഉദയനക്ഷത്രവും കൊടുക്കും.

വെളിപ്പാട് 3:6

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

വെളിപ്പാട് 3:13

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

വെളിപ്പാട് 3:22

ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

വെളിപ്പാട് 5:5

അപ്പോള്‍ മൂപ്പന്മാരില്‍ ഒരുത്തന്‍ എന്നോടുകരയേണ്ട; യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവന്‍ പുസ്തകവും അതിന്റെ ഏഴുമുദ്രയും തുറപ്പാന്‍ തക്കവണ്ണം ജയം പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.

വെളിപ്പാട് 22:1

വീഥിയുടെ നടുവില്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും സിംഹാസനത്തില്‍ നിന്നു പുറപ്പെടുന്നതായി പളുങ്കുപോലെ ശുഭ്രമായ ജീവജലനദിയും അവന്‍ എന്നെ കാണിച്ചു.

വെളിപ്പാട് 22:6

പിന്നെ അവന്‍ എന്നോടുഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു; പ്രവാചകന്മാരുടെ ആത്മാക്കളുടെ ദൈവമായ കര്‍ത്താവു വേഗത്തില്‍ സംഭവിക്കേണ്ടുന്നതു തന്റെ ദാസന്മാര്‍ക്കും കാണിച്ചുകൊടുപ്പാന്‍ തന്റെ ദൂതനെ അയച്ചു

വെളിപ്പാട് 22:11

അനീതിചെയ്യുന്നവന്‍ ഇനിയും അനീതി ചെയ്യട്ടെ; അഴുകൂള്ളവന്‍ ഇനിയും അഴുക്കാടട്ടെ; നീതിമാന്‍ ഇനിയും നീതിചെയ്യട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.

വെളിപ്പാട് 22:20

ഇതു സാക്ഷീകരിക്കുന്നവന്‍ അതേ, ഞാന്‍ വേഗം വരുന്നു എന്നു അരുളിച്ചെയ്യുന്നു; ആമേന്‍ , കര്‍ത്താവായ യേശുവേ, വരേണമേ,

Interlinear

Choose Theme