Home Bibles ദാനിയേൽ 6:2 · മലയാളം ബൈബിൾ
ദാനിയേൽ 6:2 · മലയാളം ബൈബിൾ

അവരുടെമേല്‍ മൂന്നു അദ്ധ്യക്ഷന്മാരെയും നിയമിപ്പാന്‍ ദാര്‍യ്യാവേശിന്നു ഇഷ്ടം തോന്നി; ഈ മൂവരില്‍ ദാനീയേല്‍ ഒരുവനായിരുന്നു. രാജാവിന്നു നഷ്ടം വരാതിരിക്കേണ്ടതിന്നു പ്രധാനദേശാധിപതികള്‍ ഇവര്‍ക്കും കണകൂ ബോധിപ്പിക്കേണ്ടതായിരുന്നു.

Cross references

1 ശമൂവേൽ 2:30

ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഭവനവും നിന്റെ പിതൃഭവനവും എന്റെ സന്നിധിയില്‍ നിത്യം പരിചരിക്കുമെന്നു ഞാന്‍ കല്പിച്ചിരുന്നു നിശ്ചയം; ഇപ്പോഴോ യഹോവ അരുളിച്ചെയ്യുന്നതുഅങ്ങനെ ഒരിക്കലും ആകയില്ല; എന്നെ മാനിക്കുന്നവരെ ഞാന്‍ മാനിക്കും; എന്നെ നിന്ദിക്കുന്നവര്‍ നിന്ദിതരാകും.

എസ്രാ 4:22

നിങ്ങള്‍ അതില്‍ ഉപേക്ഷചെയ്യാതെ ജാഗ്രതയായിരിപ്പിന്‍ ; രാജാക്കന്മാര്‍ക്കും നഷ്ടവും ഹാനിയും വരരുതു.

എസ്ഥേർ 7:4

ഞങ്ങളെ നശിപ്പിച്ചു കൊന്നുമുടിക്കേണ്ടതിന്നു എന്നെയും എന്റെ ജനത്തെയും വിറ്റുകളഞ്ഞിരിക്കുന്നുവല്ലോ; എന്നാല്‍ ഞങ്ങളെ ദാസീദാസന്മാരായി വിറ്റിരുന്നു എങ്കില്‍ വൈരിക്കു രാജാവിന്റെ നഷ്ടത്തിന്നു തക്ക പ്രതിശാന്തി കൊടുപ്പാന്‍ കഴിവില്ലെന്നു വരികിലും ഞാന്‍ മിണ്ടാതെ ഇരിക്കുമായിരുന്നു എന്നു ഉത്തരം പറഞ്ഞു.

സദൃശവാക്യങ്ങൾ 3:16

അതിന്റെ വലങ്കയ്യില്‍ ദീര്‍ഘായുസ്സും ഇടങ്കയ്യില്‍ ധനവും മാനവും ഇരിക്കുന്നു.

സദൃശവാക്യങ്ങൾ 26:6

മൂഢന്റെ കൈവശം വര്‍ത്തമാനം അയക്കുന്നവന്‍ സ്വന്തകാല്‍ മുറിച്ചുകളകയും അന്യായം കുടിക്കയും ചെയ്യുന്നു.

ദാനിയേൽ 2:48

രാജാവു ദാനീയേലിനെ മഹാനാക്കി, അവന്നു അനേകം വലിയ സമ്മാനങ്ങളും കൊടുത്തു, അവനെ ബാബേല്‍സംസ്ഥാനത്തിന്നൊക്കെയും അധിപതിയും ബാബേലിലെ സകലവിദ്വാന്മാര്‍ക്കും പ്രധാനവിചാരകനും ആക്കിവെച്ചു.

ദാനിയേൽ 5:16

എന്നാല്‍ അര്‍ത്ഥം പറവാനും സംശയച്ഛേദനം ചെയ്‍വാനും നീ പ്രാപ്തനെന്നു ഞാന്‍ നിന്നെക്കുറിച്ചു കേട്ടിരിക്കുന്നു; ആകയാല്‍ ഈ എഴുത്തു വായിച്ചു, അതിന്റെ അര്‍ത്ഥം അറിയിപ്പാന്‍ നിനക്കു കഴിയുമെങ്കില്‍ നീ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്മാലയും ധരിച്ചു, രാജ്യത്തിലെ മൂന്നാമനായി വാഴും.

ദാനിയേൽ 5:29

അപ്പോള്‍ ബേല്‍ശസ്സരിന്റെ കല്പനയാല്‍ അവര്‍ ദാനീയേലിനെ ധൂമ്രവസ്ത്രവും കഴുത്തില്‍ പൊന്മാലയും ധരിപ്പിച്ചു; അവന്‍ രാജ്യത്തിലെ മൂന്നാമനായി വാഴും എന്നു അവനെക്കുറിച്ചു പ്രസിദ്ധമാക്കി.

മത്തായി 18:23

“സ്വര്‍ഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണകൂ തീര്‍പ്പാന്‍ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.

ലൂക്കോസ് 16:2

അവന്‍ അവനെ വിളിച്ചുനിന്നെക്കൊണ്ടു ഈ കേള്‍ക്കുന്നതു എന്തു? നിന്റെ കാര്യവിചാരത്തിന്റെ കണകൂ ഏല്പിച്ചുതരിക; നീ ഇനി കാര്യവിചാരകനായിരിപ്പാന്‍ പാടില്ല എന്നു പറഞ്ഞു.

ലൂക്കോസ് 19:13

അവന്‍ പത്തു ദാസന്മാരെ വിളിച്ചു അവര്‍ക്കും പത്തു റാത്തല്‍ വെള്ളി കൊടുത്തു ഞാന്‍ വരുവോളം വ്യാപാരം ചെയ്തുകൊള്‍വിന്‍ എന്നു അവരോടു പറഞ്ഞു.

1 കൊരിന്ത്യർ 4:2

ഗൃഹവിചാരകന്മാരില്‍ അന്വേഷിക്കുന്നതോ അവര്‍ വിശ്വസ്തരായിരിക്കേണം എന്നത്രേ.

Interlinear

Choose Theme