രാജ്യം ഒക്കെയും ഭരിക്കേണ്ടതിന്നു രാജ്യത്തിന്മേല്‍ നൂറ്റിരുപതു പ്രധാന ദേശാധിപതികളെയും
Cross references
അതല്ലാതെ, ദൈവഭക്തന്മാരും സത്യവാന്മാരും ദുരാദായം വെറുക്കുന്നവരുമായ പ്രാപ്തിയുള്ള പുരുഷന്മാരെ സകലജനത്തില്‍നിന്നും തിരഞ്ഞെടുത്തു അവരെ ആയിരംപേര്‍ക്കും അധിപതിമാരായും നൂറുപേര്‍ക്കും അധിപതിമാരായും അമ്പതുപേര്‍ക്കും അധിപതിമാരായും പത്തുപേര്‍ക്കും അധിപതിമാരായും നിയമിക്ക.
അഹശ്വേരോശിന്റെ കാലത്തു--ഹിന്തുദേശംമുതല്‍ കൂശ്വരെ നൂറ്റിരുപത്തേഴു സംസ്ഥാനങ്ങള്‍ വാണ അഹശ്വേരോശ് ഇവന്‍ തന്നേ -
നെബൂഖദ്നേസര്‍ പ്രവാസത്തിലേക്കു കൊണ്ടുപോയ ജനംഏഴാം ആണ്ടില്‍ മൂവായിരത്തിരുപത്തുമൂന്നു യെഹൂദന്മാര്‍;
മേദ്യനായ ദാര്‍യ്യാവേശ് അറുപത്തുരണ്ടു വയസ്സുള്ളവനായി രാജത്വം പ്രാപിച്ചു.
കല്ദയ രാജ്യത്തിന്നു രാജാവായിത്തീര്‍ന്നവനും മേദ്യസന്തതിയില്‍ ഉള്ള അഹശ്വേരോശിന്റെ മകനുമായ ദാര്‍യ്യാവേശിന്റെ ഒന്നാം ആണ്ടില്‍,
ഞാനോ മേദ്യനായ ദാര്‍യ്യാവേശിന്റെ ഒന്നാം ആണ്ടില്‍ അവനെ ഉറപ്പിപ്പാനും ബലപ്പെടുത്തുവാനും എഴുന്നേറ്റുനിന്നു.
ശ്രേഷ്ഠാധികാരി എന്നുവെച്ചു രാജാവിന്നും ദുഷ്പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സല്‍പ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാല്‍ അയക്കപ്പെട്ടവര്‍ എന്നുവെച്ചു നാടുവാഴികള്‍ക്കും കീഴടങ്ങുവിന്‍ .