ബാബേല്‍സംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേല്‍വിചാരകന്മാരായി നിയമിച്ച ശദ്രക്, മേശക്, അബേദ്നെഗോ എന്ന ചില യെഹൂദന്മാരുണ്ടല്ലോഈ പുരുഷന്മാര്‍ രാജാവിനെ കൂട്ടാക്കിയില്ല; അവര്‍ തിരുമനസ്സിലെ ദേവന്മാരെ സേവിക്കയോ തിരുമനസ്സുകൊണ്ടു നിര്‍ത്തിയ സ്വര്‍ണ്ണ ബിംബത്തെ നമസ്കരിക്കയോ ചെയ്യുന്നില്ല.
Cross references
സ്ത്രീകള്‍ വാദ്യഘോഷത്തോടെ ഗാനപ്രതിഗാനമായിശൌല്‍ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ എന്നു പാടി.
പിന്നെ ഹാമാന്‍ അഹശ്വേരോശ്രാജാവിനോടുനിന്റെ രാജ്യത്തിലെ സകല സംസ്ഥാനങ്ങളിലുമുള്ള ജാതികളുടെ ഇടയില്‍ ഒരു ജാതി ചിന്നിച്ചിതറിക്കിടക്കുന്നു; അവരുടെ ന്യായപ്രമാണങ്ങള്‍ മറ്റുള്ള സകലജാതികളുടേതിനോടും വ്യത്യാസപ്പെട്ടിരിക്കുന്നു; അവര്‍ രാജാവിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതുമില്ല; അതുകൊണ്ടു അവരെ അങ്ങനെ വിടുന്നതു രാജാവിന്നു യോഗ്യമല്ല.
ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആര്‍ക്കും നില്‍ക്കാം?
സകലപ്രയത്നവും സാമര്‍ത്ഥ്യമുള്ള പ്രവൃത്തി ഒക്കെയും ഒരുവന്നു മറ്റവനോടുള്ള അസൂയയില്‍നിന്നുളവാകുന്നു എന്നു ഞാന്‍ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
ദാനീയേലിന്റെ അപേക്ഷപ്രകാരം രാജാവു ശദ്രക്കിനെയും മേശക്കിനെയും അബേദ്നെഗോവെയും ബാബേല്‍ സംസ്ഥാനത്തിലെ കാര്യാദികള്‍ക്കു മേല്‍വിചാരകരാക്കി; ദാനീയേലോ രാജാവിന്റെ കോവിലകത്തു പാര്‍ത്തു.
അതിന്നു അവര്‍ രാജസന്നിധിയില്‍ രാജാവേ, യെഹൂദാപ്രവാസികളില്‍ ഒരുത്തനായ ദാനീയേല്‍ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണര്‍ത്തിച്ചു.
രാജാവു ഈ വാക്കു കേട്ടപ്പോള്‍ അത്യന്തം വ്യസനിച്ചു, ദാനീയേലിനെ രക്ഷിപ്പാന്‍ മനസ്സുവെച്ചു അവനെ രക്ഷിപ്പാന്‍ സൂര്യന്‍ അസ്തമിക്കുവോളം പ്രയത്നം ചെയ്തു.
ഈ നാമത്തില്‍ ഉപദേശിക്കരുതു എന്നു ഞങ്ങള്‍ നിങ്ങളോടു അമര്‍ച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേല്‍ വരുത്തുവാന്‍ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.
യാസോന്‍ അവരെ കൈക്കൊണ്ടും ഇരിക്കുന്നു; അവര്‍ ഒക്കെയും യേശു എന്ന മറ്റൊരുവന്‍ രാജാവു എന്നു പറഞ്ഞുകൊണ്ടു കൈസരുടെ നിയമങ്ങള്‍ക്കു പ്രതിക്കുലമായി പ്രവര്‍ത്തിക്കുന്നു എന്നു നിലവിളിച്ചു.