ആരെങ്കിലും വീണു നമസ്കരിക്കാതെയിരുന്നാല്‍ അവനെ എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയുമെന്നും ഒരു തീര്‍പ്പു കല്പിച്ചുവല്ലോ.
Cross references
ആരെങ്കിലും വീണു നമസ്കരിക്കാതെ ഇരുന്നാല്‍, അവനെ ആ നാഴികയില്‍ തന്നേ, എരിയുന്ന തീച്ചൂളയില്‍ ഇട്ടുകളയും.
രാജാവേ, മുപ്പതു ദിവസത്തേക്കു തിരുമേനിയോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ ആരെങ്കിലും അപേക്ഷ കഴിച്ചാല്‍, അവനെ സിംഹങ്ങളുടെ ഗുഹയില്‍ ഇട്ടുകളയും എന്നൊരു രാജനിയമം നിശ്ചയിക്കയും ഖണ്ഡതമായോരു വിരോധം കല്പിക്കയും ചെയ്യേണമെന്നു രാജ്യത്തിലെ സകല അദ്ധ്യക്ഷന്മാരും സ്ഥാനാപതികളും പ്രധാനദേശാധിപന്മാരും മന്ത്രിമാരും ദേശാധിപന്മാരും കൂടി ആലേചിച്ചിരിക്കുന്നു.
അതിന്നു അവര്‍ രാജസന്നിധിയില്‍ രാജാവേ, യെഹൂദാപ്രവാസികളില്‍ ഒരുത്തനായ ദാനീയേല്‍ തിരുമേനിയെയാകട്ടെ തിരുമനസ്സുകൊണ്ടു എഴുതിച്ച വിരോധകല്പനയാകട്ടെ കൂട്ടാക്കാതെ, ദിവസം മൂന്നു പ്രവാശ്യം അപേക്ഷ കഴിച്ചുവരുന്നു എന്നു ഉണര്‍ത്തിച്ചു.
തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.