Home Bibles പുറപ്പാട് 20:8 · മലയാളം ബൈബിൾ
പുറപ്പാട് 20:8 · മലയാളം ബൈബിൾ

ശബ്ബത്ത് നാളിനെ ശുദ്ധീകരിപ്പാന്‍ ഔര്‍ക്ക.

Cross references

ഉല്പത്തി 2:3

താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍നിന്നും അന്നു നിവൃത്തനായതുകൊണ്ടു ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു ശുദ്ധീകരിച്ചു.

പുറപ്പാട് 16:23

അവന്‍ അവരോടുഅതു യഹോവ കല്പിച്ചതു തന്നേ; നാളെ സ്വസ്ഥത ആകുന്നു; യഹോവേക്കു വിശുദ്ധമായുള്ള ശബ്ബത്തു. ചുടുവാനുള്ളതു ചുടുവിന്‍ ; പാകം ചെയ്‍വാനുള്ളതു പാകം ചെയ്‍വിന്‍ ; ശേഷിക്കുന്നതൊക്കെയും നാളത്തേക്കു സൂക്ഷിച്ചുവെപ്പിന്‍ .

പുറപ്പാട് 23:12

ആറു ദിവസം വേല ചെയ്ക; ഏഴാം ദിവസം നിന്റെ കാളയും കഴുതയും വിശ്രമിപ്പാനും നിന്റെ ദാസിയുടെ പുത്രനും പരദേശിയും ആശ്വസിപ്പാനും വേണ്ടി നീ സ്വസ്ഥമായിരിക്കേണം.

പുറപ്പാട് 31:12

യഹോവ പിന്നെയും മോശെയോടു കല്പിച്ചതുനീ യിസ്രായേല്‍മക്കളോടു പറയേണ്ടതു എന്തെന്നാല്‍നിങ്ങള്‍ എന്റെ ശബ്ബത്തുകളെ ആചരിക്കേണം. ഞാന്‍ നിങ്ങളെ ശുദ്ധീകരിക്കുന്ന യഹോവയാകുന്നു എന്നു അറിയേണ്ടതിന്നു അതു തലമുറതലമുറയായി എനിക്കും നിങ്ങള്‍ക്കും മദ്ധ്യേ ഒരു അടയാളം ആകുന്നു.

പുറപ്പാട് 31:13

അതുകൊണ്ടു നിങ്ങള്‍ ശബ്ബത്ത് ആചരിക്കേണം; അതു നിങ്ങള്‍ക്കു വിശുദ്ധം ആകുന്നു.

പുറപ്പാട് 35:1

അനന്തരം മോശെ യിസ്രായേല്‍മക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതുനിങ്ങള്‍ ചെയ്‍വാന്‍ യഹോവ കല്പിച്ച വചനങ്ങള്‍ ആവിതു

ലേവ്യപുസ്തകം 19:3

നിങ്ങള്‍ ഔരോരുത്തന്‍ താന്താന്റെ അമ്മയെയും അപ്പനെയും ഭയപ്പെടേണം; എന്റെ ശബ്ബത്തുകള്‍ പ്രമാണിക്കേണംഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.

ലേവ്യപുസ്തകം 19:30

നരച്ചവന്റെ മുമ്പാകെ എഴുന്നേല്‍ക്കയും വൃദ്ധന്റെ മുഖം ബഹുമാനിക്കയും നിന്റെ ദൈവത്തെ ഭയപ്പെടുകയും വേണം; ഞാന്‍ യഹോവ ആകുന്നു.

ലേവ്യപുസ്തകം 23:3

ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.

ലേവ്യപുസ്തകം 26:2

നിങ്ങള്‍ എന്റെ ശബ്ബത്തുകള്‍ ആചരിക്കയും എന്റെ വിശുദ്ധമന്ദിരം ബഹുമാനിക്കയും വേണം; ഞാന്‍ യഹോവ ആകുന്നു.

സംഖ്യാപുസ്തകം 15:32

യിസ്രായേല്‍മക്കള്‍ മരുഭൂമിയില്‍ ഇരിക്കുമ്പോള്‍ ശബ്ബത്ത് നാളില്‍ ഒരുത്തന്‍ വിറകു പെറുക്കുന്നതു കണ്ടു.

നെഹെമ്യാവ് 9:14

നിന്റെ വിശുദ്ധ ശബ്ബത്ത് നീ അവരെ അറിയിച്ചു, നിന്റെ ദാസനായ മോശെമുഖാന്തരം അവര്‍ക്കും കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചു കൊടുത്തു.

യേശയ്യാവ് 56:4

എന്റെ ശബ്ബത്തു ആചരിക്കയും എനിക്കു ഇഷ്ടമുള്ളതു തിരഞ്ഞെടുക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്യുന്ന ഷണ്ഡന്മാരോടു യഹോവയായ ഞാന്‍ ഇപ്രകാരം പറയുന്നു

യേശയ്യാവ് 58:13

നീ എന്റെ വിശുദ്ധദിവസത്തില്‍ നിന്റെ കാര്‍യാദികള്‍ നോക്കാതെ ശബ്ബത്തില്‍ നിന്റെ കാല്‍ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്‍യദികളെ നോക്കുകയോ വ്യര്‍‍ത്ഥസംസാരത്തില്‍ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കില്‍ , നീ യഹോവയില്‍ പ്രമോദിക്കും;

യിരെമ്യാവ് 17:21

അവരുടെ മക്കളെ ക്ഷാമത്തിന്നു ഏല്പിച്ചു, വാളിന്നു ഇരയാക്കേണമേ; അവരുടെ ഭാര്യമാര്‍ മക്കളില്ലാത്തവരും വിധവമാരും ആയിത്തീരട്ടെ അവരുടെ പുരുഷന്മാര്‍ മരണത്തിന്നു ഇരയാകട്ടെ; അവരുടെ യൌവനക്കാര്‍ യുദ്ധത്തില്‍ വാളിനാല്‍ പട്ടുപോകട്ടെ.

യിരെമ്യാവ് 17:22

നീ പെട്ടെന്നു ഒരു പടക്കൂട്ടത്തെ അവരുടെ മേല്‍ വരുത്തീട്ടു അവരുടെ വീടുകളില്‍നിന്നു നിലവിളി കേള്‍ക്കുമാറാകട്ടെ; അവര്‍ എന്നെ പിടിപ്പാന്‍ ഒരു കുഴി കുഴിച്ചു, എന്റെ കാലിന്നു കണി മറെച്ചുവെച്ചിരിക്കുന്നുവല്ലോ.

യെഹെസ്കേൽ 20:20

എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിപ്പിന്‍ ; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ എന്നു നിങ്ങള്‍ അറിയേണ്ടതിന്നു അവ എനിക്കും നിങ്ങള്‍ക്കും ഇടയില്‍ അടയാളമായിരിക്കട്ടെ എന്നു കല്പിച്ചു.

Interlinear

Choose Theme