Home Bibles പ്രവൃത്തികൾ 28:20 · മലയാളം ബൈബിൾ
പ്രവൃത്തികൾ 28:20 · മലയാളം ബൈബിൾ

ഇതു ഹേതുവായി നിങ്ങളെ കണ്ടു സംസാരിക്കേണം എന്നുവെച്ചു ഞാന്‍ നിങ്ങളെ വിളിപ്പിച്ചു. യിസ്രായേലിന്റെ പ്രത്യാശനിമിത്തം ആകുന്നു ഞാന്‍ ഈ ചങ്ങല ചുമക്കുന്നതു.

Cross references

പ്രവൃത്തികൾ 10:29

അതുകൊണ്ടാകുന്നു നിങ്ങള്‍ ആളയച്ചപ്പോള്‍ ഞാന്‍ എതിര്‍ പറയാതെ വന്നതു; എന്നാല്‍ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാല്‍ കൊള്ളാം എന്നു പറഞ്ഞു.

പ്രവൃത്തികൾ 10:33

ക്ഷണത്തില്‍ ഞാന്‍ നിന്റെ അടുക്കല്‍ ആളയച്ചു; നീ വന്നതു ഉപകാരം. കര്‍ത്താവു നിന്നോടു കല്പിച്ചതൊക്കെയും കേള്‍പ്പാന്‍ ഞങ്ങള്‍ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.

പ്രവൃത്തികൾ 21:33

പുരുഷാരത്തില്‍ ചിലര്‍ ഇങ്ങനെയും ചിലര്‍ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാല്‍ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാന്‍ കല്പിച്ചു.

പ്രവൃത്തികൾ 23:6

എന്നാല്‍ ന്യായാധിപസംഘത്തില്‍ ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞുസഹോദരന്മാരേ, ഞാന്‍ ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന്‍ വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.

പ്രവൃത്തികൾ 24:15

നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവര്‍ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കല്‍ ആശവെച്ചിരിക്കുന്നു.

പ്രവൃത്തികൾ 26:6

ദൈവത്താല്‍ നമ്മുടെ പിതാക്കന്മാര്‍ക്കും ലഭിച്ചതും

പ്രവൃത്തികൾ 26:29

നീ മാത്രമല്ല, ഇന്നു എന്റെ പ്രസംഗം കേള്‍ക്കുന്നവര്‍ എല്ലാവരും അല്പംകൊണ്ടാകട്ടെ അധികം കൊണ്ടാകട്ടെ ഈ ചങ്ങല ഒഴികെ എന്നെപ്പോലെ ആകേണം എന്നു ഞാന്‍ ദൈവത്തോടു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.

പ്രവൃത്തികൾ 28:17

മൂന്നു ദിവസം കഴിഞ്ഞിട്ടു അവന്‍ യെഹൂദന്മാരില്‍ പ്രധാനികളായവരെ വിളിപ്പിച്ചു. അവര്‍ വന്നുകൂടിയപ്പോള്‍ അവരോടു പറഞ്ഞതുസഹോദരന്മാരേ, ഞാന്‍ ജനത്തിന്നോ പിതാക്കന്മാരുടെ ആചാരങ്ങള്‍ക്കോ വിരോധം ഒന്നും ചെയ്തിട്ടില്ലാതിരിക്കെ എന്നെ യെരൂശലേമില്‍നിന്നു ബദ്ധനായി റോമക്കാരുടെ കയ്യില്‍ ഏല്പിച്ചു.

എഫേസ്യർ 3:1

അതുനിമിത്തം പൌലൊസ് എന്ന ഞാന്‍ ജാതികളായ നിങ്ങള്‍ക്കു വേണ്ടി ക്രിസ്തുയേശുവിന്റെ ബദ്ധനായിരിക്കുന്നു.

എഫേസ്യർ 4:1

കര്‍ത്തൃസേവനിമിത്തം ബദ്ധനായിരിക്കുന്ന ഞാന്‍ പ്രബോധിപ്പിക്കുന്നതുനിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യമാംവണ്ണം

എഫേസ്യർ 6:20

ഞാന്‍ സംസാരിക്കേണ്ടുംവണ്ണം അതില്‍ പ്രാഗത്ഭ്യത്തോടെ സംസാരിക്കേണ്ടതിന്നും പ്രാര്‍ത്ഥിപ്പിന്‍ .

ഫിലിപ്പിയർ 1:13

എന്റെ ബന്ധനങ്ങള്‍ ക്രിസ്തുനിമിത്തമാകുന്നു എന്നു അകമ്പടിപട്ടാളത്തില്‍ ഒക്കെയും ശേഷം എല്ലാവര്‍ക്കും തെളിവായിവരികയും

2 തിമോത്തെയോസ് 1:10

സുവിശേഷം കൊണ്ടു ജീവനും അക്ഷയതയും വെളിപ്പെടുത്തുകയും ചെയ്ത നമ്മുടെ രക്ഷിതാവായ ക്രിസ്തുയേശുവിന്റെ പ്രത്യക്ഷതയാല്‍ വെളിപ്പെട്ടിരിക്കുന്നതുമായ തന്റെ സ്വന്ത നിര്‍ണ്ണയത്തിന്നും കൃപെക്കും ഒത്തവണ്ണമത്രേ.

2 തിമോത്തെയോസ് 2:9

അതു ആകുന്നു എന്റെ സുവിശേഷം. അതു അറിയിക്കുന്നതില്‍ ഞാന്‍ ദുഷ്പ്രവൃത്തിക്കാരന്‍ എന്നപോലെ ചങ്ങലധരിച്ചു കഷ്ടം സഹിക്കുന്നു; ദൈവവചനത്തിന്നോ ബന്ധനം ഇല്ല.

ഫിലേമോൻ 1:10

തടവില്‍ ഇരിക്കുമ്പോള്‍ ഞാന്‍ ജനിപ്പിച്ച എന്റെ മകനായ ഒനേസിമൊസിന്നു വേണ്ടി ആകുന്നു നിന്നോടു അപേക്ഷിക്കുന്നതു.

ഫിലേമോൻ 1:13

സുവിശേഷംനിമിത്തമുള്ള തടവില്‍ എന്നെ ശുശ്രൂഷിക്കേണ്ടതിന്നു അവനെ നിനക്കു പകരം എന്റെ അടുക്കല്‍ തന്നേ നിര്‍ത്തിക്കൊള്‍വാന്‍ എനിക്കു ആഗ്രഹമുണ്ടായിരുന്നു.

Interlinear

Choose Theme