Home Bibles മർക്കോസ് 1:40 · മലയാളം ബൈബിൾ
മർക്കോസ് 1:40 · മലയാളം ബൈബിൾ

യേശു മനസ്സലിഞ്ഞു കൈ നീട്ടി അവനെ തൊട്ടു

Cross references

ഉല്പത്തി 18:14

യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അരുളിച്ചെയ്തു.

ലേവ്യപുസ്തകം 13:1

യഹോവ പിന്നെയും മോശെയോടും അഹരോനോടും അരുളിച്ചെയ്തതു എന്തെന്നാല്‍

സംഖ്യാപുസ്തകം 12:10

മേഘവും കൂടാരത്തിന്മേല്‍ നിന്നു നീങ്ങിപ്പോയി. മിര്‍യ്യാം ഹിമംപോലെ വെളുത്തു കുഷ്ഠരോഗിണിയായി; അഹരോന്‍ മിര്‍യ്യാമിനെ നോക്കിയപ്പോള്‍ അവള്‍ കുഷ്ടരോഗിണി എന്നു കണ്ടു.

ആവർത്തനം 24:8

കുഷ്ഠരോഗത്തിന്റെ ബാധാകാര്യത്തില്‍ ഏറ്റവും സൂക്ഷിച്ചിരിപ്പാനും ലേവ്യരായ പുരോഹിതന്മാര്‍ നിങ്ങള്‍ക്കു ഉപദേശിച്ചു തരുന്നതുപോലെ ഒക്കെയും ചെയ്‍വാനും ജാഗ്രതയായിരിക്കേണം; ഞാന്‍ അവരോടു കല്പിച്ചതുപോലെ തന്നേ നിങ്ങള്‍ ചെയ്യേണം.

2 ശമൂവേൽ 3:29

അതു യോവാബിന്റെ തലമേലും അവന്റെ പിതൃഭവനത്തിന്മേലൊക്കെയും ഇരിക്കട്ടെ; യോവാബിന്റെ ഗൃഹത്തില്‍ സ്രവക്കാരനോ കുഷ്ഠരോഗിയോ വടികുത്തി നടക്കുന്നവനോ വാളിനാല്‍ വീഴുന്നവനോ ആഹാരത്തിന്നു മുട്ടുള്ളവനോ വിട്ടൊഴിയാതിരിക്കട്ടെ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 5:5

നീ പോയി വരിക; ഞാന്‍ യിസ്രായേല്‍രാജാവിന്നു ഒരു എഴുത്തു തരാം എന്നു അരാംരാജാവു പറഞ്ഞു. അങ്ങനെ അവന്‍ പത്തു താലന്തു വെള്ളിയും ആറായിരം ശേക്കെല്‍ പൊന്നും പത്തു കൂട്ടം വസ്ത്രവും എടുത്തു പുറപ്പെട്ടു.

2 രാജാക്കന്മാർ 7:3

അന്നു കുഷ്ഠരോഗികളായ നാലാള്‍ പടിവാതില്‍ക്കല്‍ ഉണ്ടായിരുന്നു; അവര്‍ തമ്മില്‍ തമ്മില്‍നാം ഇവിടെ കിടന്നു മരിക്കുന്നതു എന്തിന്നു?

2 രാജാക്കന്മാർ 15:5

എന്നാല്‍ യഹോവ ഈ രാജാവിനെ ബാധിച്ചു. അവന്‍ ജീവപര്യന്തം കുഷ്ഠരോഗിയായി ഒരു പ്രത്യേകശാലയില്‍ പാര്‍ത്തിരുന്നു; രാജകുമാരനായ യോഥാം രാജധാനിക്കു വിചാരകനായി ദേശത്തെ ജനത്തിന്നു ന്യായപാലനം ചെയ്തു.

2 ദിനവൃത്താന്തം 6:13

ശലോമോന്‍ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവില്‍ വെച്ചിരുന്നു; അതില്‍ അവന്‍ കയറിനിന്നു യിസ്രായേലിന്റെ സര്‍വ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലര്‍ത്തി പറഞ്ഞതു എന്തെന്നാല്‍

മത്തായി 8:2

അപ്പോള്‍ ഒരു കുഷ്ഠരോഗി വന്നു അവനെ നമസ്കരിച്ചു കര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു പറഞ്ഞു.

മത്തായി 11:5

എന്നിങ്ങനെ നിങ്ങള്‍ കേള്‍ക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിന്‍ .

മത്തായി 17:14

അവര്‍ പുരുഷാരത്തിന്റെ അടുക്കല്‍ വന്നാറെ ഒരു മനുഷ്യന്‍ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി

മർക്കോസ് 9:22

അതു അവനെ നശിപ്പിക്കേണ്ടതിന്നു പലപ്പോഴും തീയിലും വെള്ളത്തിലും തള്ളിയിട്ടിട്ടുണ്ടു; നിന്നാല്‍ വല്ലതും കഴിയും എങ്കില്‍ മനസ്സല്ലിഞ്ഞു ഞങ്ങളെ സഹായിക്കേണമേ എന്നു പറഞ്ഞു. യേശു അവനോടുനിന്നാല്‍ കഴിയും എങ്കില്‍ എന്നോ വിശ്വസിക്കുന്നവന്നു സകലവും കഴിയും എന്നു പറഞ്ഞു.

മർക്കോസ് 10:17

അവന്‍ പുറപ്പെട്ടു യാത്രചെയ്യുമ്പോള്‍ ഒരുവന്‍ ഔടിവന്നു അവന്റെ മുമ്പില്‍ മുട്ടുകുത്തിനല്ല ഗുരോ, നിത്യജീവനെ അവകാശം ആക്കുവാന്‍ ഞാന്‍ എന്തു ചെയ്യേണം എന്നു അവനോടു ചോദിച്ചു.

ലൂക്കോസ് 5:12

അവന്‍ ഒരു പട്ടണത്തില്‍ ഇരിക്കുമ്പോള്‍ കുഷ്ഠം നിറഞ്ഞോരു മനുഷ്യന്‍ യേശുവിനെ കണ്ടു കവിണ്ണു വീണുകര്‍ത്താവേ, നിനക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധമാക്കുവാന്‍ കഴിയും എന്നു അവനോടു അപേക്ഷിച്ചു.

ലൂക്കോസ് 17:12

ഒരു ഗ്രാമത്തില്‍ ചെല്ലുന്നേരം കുഷ്ഠരോഗികളായ പത്തു പുരുഷന്മാര്‍ അവന്നു എതിര്‍പെട്ടു

ലൂക്കോസ് 22:41

താന്‍ അവരെ വിട്ടു ഒരു കല്ലേറുദൂരത്തോളം വാങ്ങിപ്പോയി മുട്ടുകുത്തി;

പ്രവൃത്തികൾ 7:60

അവനോ മുട്ടുകുത്തികര്‍ത്താവേ, അവര്‍ക്കും ഈ പാപം നിറുത്തരുതേ എന്നു ഉച്ചത്തില്‍ നിലവിളിച്ചു. ഇതു പറഞ്ഞിട്ടു അവന്‍ നിദ്രപ്രാപിച്ചു.

എഫേസ്യർ 3:14

അതുനിമിത്തം ഞാന്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബത്തിന്നും

Interlinear

Choose Theme