Home Bibles പ്രവൃത്തികൾ 13:3 · മലയാളം ബൈബിൾ
പ്രവൃത്തികൾ 13:3 · മലയാളം ബൈബിൾ

അങ്ങനെ അവര്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു അവരെ പറഞ്ഞയച്ചു.

Cross references

സംഖ്യാപുസ്തകം 27:23

അവന്റെമേല്‍ കൈവെച്ചു യഹോവ മോശെമുഖാന്തരം കല്പിച്ചതുപേലെ അവന്നു ആജ്ഞ കൊടുത്തു.

പ്രവൃത്തികൾ 6:6

അപ്പൊസ്തലന്മാരുടെ മുമ്പാകെ നിറുത്തി; അവര്‍ പ്രാര്‍ത്ഥിച്ചു അവരുടെ മേല്‍ കൈവെച്ചു.

പ്രവൃത്തികൾ 8:15

അവര്‍ ചെന്നു, അവര്‍ക്കും പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവര്‍ക്കായി പ്രാര്‍ത്ഥിച്ചു.

പ്രവൃത്തികൾ 9:17

അങ്ങനെ അനന്യാസ് ആ വീട്ടില്‍ ചെന്നു അവന്റെമേല്‍ കൈ വെച്ചുശൌലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂര്‍ണ്ണന്‍ ആകേണ്ടതിന്നു നീ വന്ന വഴിയില്‍ നിനക്കു പ്രത്യക്ഷനായ യേശു എന്ന കര്‍ത്താവു എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.

പ്രവൃത്തികൾ 13:2

അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.

പ്രവൃത്തികൾ 14:23

അവര്‍ സഭതോറും അവര്‍ക്കും മൂപ്പന്മാരെ നിയമിക്കയും ഉപവസിച്ചും പ്രാര്‍ത്ഥിച്ചുംകൊണ്ടു തങ്ങള്‍ വിശ്വസിച്ച കര്‍ത്താവിങ്കല്‍ അവരെ ഭാരമേല്പിക്കയും ചെയ്തു.

പ്രവൃത്തികൾ 14:26

അവിടെ നിന്നു കപ്പല്‍ കയറി അന്ത്യൊക്ക്യയിലേക്കു പോയി; തങ്ങള്‍ നിവര്‍ത്തിച്ച വേലക്കായി ദൈവകൃപയില്‍ അവരെ ഭരമേല്പിച്ചയച്ചതു അവിടെനിന്നു ആയിരുന്നുവല്ലോ.

പ്രവൃത്തികൾ 15:40

യാത്ര പുറപ്പെട്ടു സുറിയാ കിലിക്യാ ദേശങ്ങളില്‍ കൂടി സഞ്ചരിച്ചു സഭകളെ ഉറപ്പിച്ചു പോന്നു.

റോമർ 10:15

എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല“കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.

1 തിമോത്തെയോസ് 4:14

മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താല്‍ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ

1 തിമോത്തെയോസ് 5:22

യാതൊരുത്തന്റെ മേലും വേഗത്തില്‍ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളില്‍ ഔഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിര്‍മ്മലനായി കാത്തുകൊള്‍ക.

2 തിമോത്തെയോസ് 1:6

അതുകൊണ്ടു എന്റെ കൈവെപ്പിനാല്‍ നിന്നിലുള്ള ദൈവത്തിന്റെ കൃപാവരം ജ്വലിപ്പിക്കേണം എന്നു നിന്നെ ഔര്‍മ്മപ്പെടുത്തുന്നു.

2 തിമോത്തെയോസ് 2:2

നീ പല സാക്ഷികളുടെ മുമ്പാകെ എന്നോടു കേട്ടതെല്ലാം മറ്റുള്ളവരെ ഉപദേശിപ്പാന്‍ സമര്‍ത്ഥരായ വിശ്വസ്ഥമനുഷ്യരെ ഭരമേല്പിക്ക.

3 യോഹന്നാൻ 1:6

അവര്‍ സഭയുടെ മുമ്പാകെ നിന്റെ സ്നേഹത്തിന്നു സാക്ഷ്യം പറഞ്ഞിരിക്കുന്നു; നീ അവരെ ദൈവത്തിന്നു യോഗ്യമാകുംവണ്ണം യാത്ര അയച്ചാല്‍ നന്നായിരിക്കും.

3 യോഹന്നാൻ 1:8

ആകയാല്‍ നാം സത്യത്തിന്നു കൂട്ടുവേലക്കാര്‍ ആകേണ്ടതിന്നു ഇങ്ങനെയുള്ളവരെ സല്കരിക്കേണ്ടതാകുന്നു.

Interlinear

Choose Theme