Home Bibles റോമർ 10:15 · മലയാളം ബൈബിൾ
റോമർ 10:15 · മലയാളം ബൈബിൾ

എങ്കിലും എല്ലാവരും സുവിശേഷം അനുസരിച്ചിട്ടില്ല“കര്‍ത്താവേ, ഞങ്ങള്‍ കേള്‍പ്പിച്ചതു ആര്‍ വിശ്വസിച്ചു” എന്നു യെശയ്യാവു പറയുന്നുവല്ലോ.

Cross references

യേശയ്യാവ് 40:9

സുവാര്‍ത്താദൂതിയായ സീയോനേ, നീ ഉയര്‍ന്ന പര്‍വ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാര്‍ത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയര്‍ത്തുക; ഭയപ്പെടാതെ ഉയര്‍ത്തുക; യെഹൂദാനഗരങ്ങളോടുഇതാ, നിങ്ങളുടെ ദൈവം എന്നു പറക.

യേശയ്യാവ് 52:7

സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടുനിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാര്‍‍ത്താദൂതന്റെ കാല്‍ പര്‍‍വ്വതങ്ങളിന്മേല്‍ എത്ര മനോഹരം!

യേശയ്യാവ് 57:19

ഞാന്‍ അധരങ്ങളുടെ ഫലം സൃഷ്ടിക്കും; ദൂരസ്ഥന്നും സമീപസ്ഥന്നും സമാധാനം, സമാധാനം എന്നും ഞാന്‍ അവരെ സൌഖ്യമാക്കും എന്നും യഹോവ അരുളിച്ചെയ്യുന്നു

യേശയ്യാവ് 61:1

എളിയവരോടു സദ്വര്‍‍ത്തമാനം ഘോഷിപ്പാന്‍ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കകൊണ്ടു യഹോവയായ കര്‍‍ത്താവിന്റെ ആത്മാവു എന്റെ മേല്‍ ഇരിക്കുന്നു; ഹൃദയം തകര്‍‍ന്നവരെ മുറികെട്ടുവാനും തടവുകാര്‍‍കൂ വിടുതലും ബദ്ധന്മാര്‍‍കൂ സ്വാതന്ത്ര്യവും അറിയിപ്പാനും

നാഹൂം 1:15

ഇതാ, പര്‍വ്വതങ്ങളിന്മേല്‍ സുവാര്‍ത്താദൂതനായി സമാധാനം ഘോഷിക്കുന്നവന്റെ കാല്‍; യെഹൂദയേ, നിന്റെ ഉത്സവങ്ങളെ ആചരിക്ക; നിന്റെ നേര്‍ച്ചകളെ കഴിക്ക; നിസ്സാരന്‍ ഇനി നിന്നില്‍കൂടി കടക്കയില്ല; അവന്‍ അശേഷം ഛേദിക്കപ്പെട്ടിരിക്കുന്നു.

മത്തായി 9:38

ആകയാല്‍ കൊയ്ത്തിന്റെ യജമാനനോടു കൊയ്ത്തിലേക്കു വേലക്കാരെ അയക്കേണ്ടതിന്നു യാചിപ്പിന്‍ ” എന്നു പറഞ്ഞു.

മത്തായി 28:18

യേശു അടുത്തുചെന്നു“സ്വര്‍ഗ്ഗത്തിലും ഭൂമിയിലും സകല അധികാരവും എനിക്കു നല്കപ്പെട്ടിരിക്കുന്നു.

ലൂക്കോസ് 2:10

ദൂതന്‍ അവരോടുഭയപ്പെടേണ്ടാ; സര്‍വ്വജനത്തിന്നും ഉണ്ടാവാനുള്ളോരു മഹാസന്തോഷം ഞാന്‍ നിങ്ങളോടു സുവിശേഷിക്കുന്നു.

ലൂക്കോസ് 2:14

“അത്യുന്നതങ്ങളില്‍ ദൈവത്തിന്നു മഹത്വം; ഭൂമിയില്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്കും സമാധാനം” എന്നു പറഞ്ഞു.

ലൂക്കോസ് 8:1

അനന്തരം അവന്‍ ദൈവരാജ്യം പ്രസംഗിച്ചും സുവിശേഷിച്ചുംകൊണ്ടു പട്ടണംതോറും സഞ്ചരിച്ചു.

ലൂക്കോസ് 10:1

അനന്തരം കര്‍ത്താവു വേറെ എഴുപതു പേരെ നിയമിച്ചു, താന്‍ ചെല്ലുവാനുള്ള ഔരോ പട്ടണത്തിലേക്കും സ്ഥലത്തിലേക്കും അവരെ തനിക്കു മുമ്പായി ഈരണ്ടായി അയച്ചു, അവരോടു പറഞ്ഞതു

യോഹന്നാൻ 20:21

യേശു പിന്നെയും അവരോടുനിങ്ങള്‍ക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.

പ്രവൃത്തികൾ 9:15

കര്‍ത്താവു അവനോടുനീ പോക; അവന്‍ എന്റെ നാമം ജാതികള്‍ക്കും രാജാക്കന്മാര്‍ക്കും യിസ്രായേല്‍മക്കള്‍ക്കും മുമ്പില്‍ വഹിപ്പാന്‍ ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നൊരു പാത്രം ആകുന്നു.

പ്രവൃത്തികൾ 10:36

അവന്‍ എല്ലാവരുടെയും കര്‍ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല്‍ മക്കള്‍ക്കു അയച്ച വചനം,

പ്രവൃത്തികൾ 13:2

അവര്‍ കര്‍ത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോള്‍ഞാന്‍ ബര്‍ന്നബാസിനെയും ശെഘിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേര്‍തിരിപ്പിന്‍ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.

പ്രവൃത്തികൾ 13:26

സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേര്‍ന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നത്.

പ്രവൃത്തികൾ 22:21

അവന്‍ എന്നോടുനീ പോക; ഞാന്‍ നിന്നെ ദൂരത്തു ജാതികളുടെ അടുക്കലേക്കു അയക്കും എന്നു കല്പിച്ചു.

1 കൊരിന്ത്യർ 12:28

ദൈവം സഭയില്‍ ഒന്നാമതു അപ്പൊസ്തലന്മാര്‍, രണ്ടാമതു പ്രവാചകന്മാര്‍ മൂന്നാമതു ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഔരോരുത്തരെ നിയമിക്കയും പിന്നെ വീര്‍യ്യപ്രവൃത്തികള്‍, രോഗശാന്തികളുടെ വരം, സഹായം ചെയ്‍വാനുള്ള വരം, പരിപാലനവരം, വിവിധഭാഷാവരം എന്നിവ നലകുകയും ചെയ്തു.

2 കൊരിന്ത്യർ 5:18

അതിന്നൊക്കെയും ദൈവം തന്നേ കാരണഭൂതന്‍ ; അവന്‍ നമ്മെ ക്രിസ്തുമൂലം തന്നോടു നിരപ്പിച്ചു, നിരപ്പിന്റെ ശുശ്രൂഷ ഞങ്ങള്‍ക്കു തന്നിരിക്കുന്നു.

എഫേസ്യർ 2:17

അവന്‍ വന്നു ദൂരത്തായിരുന്ന നിങ്ങള്‍ക്കു സമാധാനവും സമീപത്തുള്ളവര്‍ക്കും സമാധാനവും സുവിശേഷിച്ചു.

എഫേസ്യർ 3:8

സകല വിശുദ്ധന്മാരിലും ഏറ്റവും ചെറിയവനായ എനിക്കു ജാതികളോടു ക്രിസ്തുവിന്റെ അപ്രമേയധനത്തെക്കുറിച്ചു

എഫേസ്യർ 4:11

അവന്‍ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു;

എഫേസ്യർ 6:15

സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം

1 പത്രോസ് 1:12

തങ്ങള്‍ക്കായിട്ടല്ല നിങ്ങള്‍ക്കായിട്ടത്രേ തങ്ങള്‍ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവര്‍ക്കും വെളിപ്പെട്ടു; സ്വര്‍ഗ്ഗത്തില്‍ നിന്നു അയച്ച പരിശുദ്ധാത്മാവിനാല്‍ നിങ്ങളോടു സുവിശേഷം അറിയിച്ചവര്‍ അതു ഇപ്പോള്‍ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാന്‍ ആഗ്രഹിക്കുന്നു.

Interlinear

Choose Theme