ഈ കണ്ട ദര്‍ശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളില്‍ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോള്‍ കൊര്‍ന്നേല്യൊസ് അയച്ച പുരുഷന്മാര്‍ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതില്‍ക്കല്‍ നിന്നു
Cross references
അവന്‍ അവരുടെ കാല്‍ കഴുകീട്ടു വസ്ത്രം ധരിച്ചു വീണ്ടും ഇരുന്നു അവരോടു പറഞ്ഞതുഞാന്‍ നിങ്ങള്‍ക്കു ചെയ്തതു ഇന്നതു എന്നു അറിയുന്നുവോ?
എല്ലാവരും ഭ്രമിച്ചു ചഞ്ചലിച്ചു; ഇതു എന്തായിരിക്കും എന്നു തമ്മില്‍ തമ്മില്‍ പറഞ്ഞു.
ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
പലരും കര്‍ത്താവില്‍ വിശ്വസിച്ചു. പിന്നെ അവന്‍ തോല്‍ക്കൊല്ലനായ ശിമോന്‍ എന്ന ഒരുത്തനോടുകൂടെ വളരെ നാള്‍ യോപ്പയില്‍ പാര്‍ത്തുഭ
അവന്‍ പകല്‍ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദര്‍ശനത്തില്‍ ഒരു ദൈവദൂതന്‍ തന്റെ അടുക്കല്‍ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു കൊര്‍ന്നേല്യെസേ, എന്നു തന്നോടു പറയുന്നതും കേട്ടു.
അവനോടു സംസാരിച്ച ദൂതന്‍ പോയ ശേഷം അവന്‍ തന്റെ വേലക്കാരില്‍ രണ്ടുപേരെയും തന്റെ അടുക്കല്‍ അകമ്പടി നിലക്കുന്നവരില്‍ ദൈവഭക്തനായോരു പടയാളിയേയും
ഇങ്ങനെയുള്ള വിഷയങ്ങളില്‍ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാന്‍ അറിയായ്കയാല്‍നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാന്‍ സമ്മതമുണ്ടോ എന്നു ചോദിച്ചു.
അവരിലുള്ള ക്രിസ്തുവിന്‍ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിന്‍ വരുന്ന മഹിമയെയും മുമ്പില്‍കൂട്ടി സാക്ഷീകരിച്ചപ്പോള്‍ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാര്‍ ആരാഞ്ഞുനോക്കി,