Home Bibles പ്രവൃത്തികൾ 10:7 · മലയാളം ബൈബിൾ
പ്രവൃത്തികൾ 10:7 · മലയാളം ബൈബിൾ

അവനോടു സംസാരിച്ച ദൂതന്‍ പോയ ശേഷം അവന്‍ തന്റെ വേലക്കാരില്‍ രണ്ടുപേരെയും തന്റെ അടുക്കല്‍ അകമ്പടി നിലക്കുന്നവരില്‍ ദൈവഭക്തനായോരു പടയാളിയേയും

Cross references

ഉല്പത്തി 24:1

അബ്രാഹാം വയസ്സുചെന്നു വൃദ്ധനായി; യഹോവ അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.

ഉല്പത്തി 24:52

അബ്രാഹാമിന്റെ ദാസന്‍ അവരുടെ വാക്കു കേട്ടപ്പോള്‍ യഹോവയെ സാഷ്ടാംഗം നമസ്കരിച്ചു.

ന്യായാധിപന്മാർ 7:10

ഇറങ്ങിച്ചെല്ലുവാന്‍ നിനക്കു പേടിയുണ്ടെങ്കില്‍ നീയും നിന്റെ ബാല്യക്കാരനായ പൂരയുംകൂടെ പാളയത്തിലേക്കു ഇറങ്ങിച്ചെല്ലുക.

1 ശമൂവേൽ 14:6

യോനാഥാന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനോടുവരിക, നമുക്കു ഈ അഗ്രചര്‍മ്മികളുടെ പട്ടാളത്തിന്റെ നേരെ ചെല്ലാം; പക്ഷെ യഹോവ നമുക്കുവേണ്ടി പ്രവര്‍ത്തിക്കും; അധികംകൊണ്ടോ അല്പംകൊണ്ടോ രക്ഷിപ്പാന്‍ യഹോവേക്കു പ്രായസമില്ലല്ലോ എന്നു പറഞ്ഞു.

മത്തായി 8:9

ഞാനും അധികാരത്തിന്‍ കീഴുള്ള മനുഷ്യന്‍ ആകുന്നു. എന്റെ കീഴില്‍ പടയാളികള്‍ ഉണ്ടു; ഞാന്‍ ഒരുവനോടുപോക എന്നു പറഞ്ഞാല്‍ പോകുന്നു; മറ്റൊരുത്തനോടുവരിക എന്നു പറഞ്ഞാല്‍ വരുന്നു; എന്റെ ദാസനോടുഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന്‍ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.

ലൂക്കോസ് 3:14

ജനം കാത്തു നിന്നു; അവന്‍ ക്രിസ്തുവോ എന്നു എല്ലാവരുംഹൃദയത്തില്‍ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോള്‍

പ്രവൃത്തികൾ 10:1

കൈസര്യയില്‍ ഇത്താലിക എന്ന പട്ടാളത്തില്‍ കൊന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപന്‍ ഉണ്ടായിരുന്നു.

1 തിമോത്തെയോസ് 6:2

വിശ്വാസികളായ യജമാനന്മാരുള്ളവര്‍ അവരെ സഹോദരന്മാര്‍ എന്നുവെച്ചു അലക്ഷ്യമാക്കരുതു; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവര്‍ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാല്‍ സേവിക്കയത്രേ വേണ്ടതു; ഇതു നീ ഉപദേശിക്കയും പ്രബോധിപ്പിക്കയും ചെയ്ക.

ഫിലേമോൻ 1:16

അവന്‍ ഇനി ദാസനല്ല, ദാസന്നു മീതെ പ്രിയസഹോദരന്‍ തന്നേ; അവന്‍ വിശേഷാല്‍ എനിക്കു പ്രിയന്‍ എങ്കില്‍ നിനക്കു ജഡസംബന്ധമായും കര്‍ത്തൃസംബന്ധമായും എത്ര അധികം?

Interlinear

Choose Theme