Home Bibles 2 തിമോത്തെയോസ് 2:12 · മലയാളം ബൈബിൾ
2 തിമോത്തെയോസ് 2:12 · മലയാളം ബൈബിൾ

നാം തള്ളിപ്പറയും എങ്കില്‍ അവന്‍ നമ്മെയും തള്ളിപ്പറയും.

Cross references

സദൃശവാക്യങ്ങൾ 30:9

ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ടുയഹോവ ആര്‍ എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ചു എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.

മത്തായി 10:33

മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെയോ എന്റെ പിതാവിന്‍ മുമ്പില്‍ ഞാനും തള്ളിപ്പറയും.

മത്തായി 19:28

യേശു അവരോടു പറഞ്ഞതു“എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങള്‍ പുനര്‍ജ്ജനനത്തില്‍ മനുഷ്യപുത്രന്‍ തന്റെ മഹത്വത്തിന്റെ സിംഹാസനത്തില്‍ ഇരിക്കുമ്പോള്‍ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തില്‍ ഇരുന്നു യിസ്രായേല്‍ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു

മത്തായി 26:35

അനന്തരം യേശു അവരുമായി ഗെത്ത് ശെമന എന്ന തോട്ടത്തില്‍ വന്നു ശിഷ്യന്മാരോടു“ഞാന്‍ അവിടെ പോയി പ്രാര്‍ത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിന്‍” എന്നു പറഞ്ഞു,

മർക്കോസ് 8:38

വ്യഭിചാരവും പാപവും ഉള്ള ഈ തലമുറയില്‍ ആരെങ്കിലും എന്നെയും എന്റെ വചനങ്ങളെയും കുറിച്ചു നാണിച്ചാല്‍ അവനെക്കുറിച്ചു മനുഷ്യപുത്രനും തന്റെ പിതാവിന്റെ തേജസ്സില്‍ വിശുദ്ധ ദൂതന്മാരുമായി വരുമ്പോള്‍ നാണിക്കും;

മർക്കോസ് 10:33

ഇതാ, നാം യെരൂശലേമിലേക്കു പോകുന്നു; അവിടെ മനുഷ്യപുത്രന്‍ മഹാപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കയ്യില്‍ ഏല്പിക്കപ്പെടും; അവര്‍ അവനെ മരണത്തിനു വിധിച്ചു ജാതികള്‍ക്കു ഏല്പിക്കും.

ലൂക്കോസ് 9:26

എന്നാല്‍ ദൈവരാജ്യം കാണുവോളം മരണം ആസ്വദിക്കാത്തവര്‍ ചിലര്‍ ഇവിടെ നില്‍ക്കുന്നവരില്‍ ഉണ്ടു സത്യം എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

ലൂക്കോസ് 12:9

മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ ദൈവദൂതന്മാരുടെ മുമ്പില്‍ തള്ളിപ്പറയും.

പ്രവൃത്തികൾ 14:22

വിശ്വാസത്തില്‍ നില നില്‍ക്കേണം എന്നും നാം അനേകം കഷ്ടങ്ങളില്‍കൂടി ദൈവരാജ്യത്തില്‍ കടക്കേണ്ടതാകുന്നു എന്നും പ്രബോധിപ്പിച്ചു ശിഷ്യന്മാരുടെ മനസ്സു ഉറപ്പിച്ചു പോന്നു.

റോമർ 8:17

നാം മക്കള്‍ എങ്കിലോ അവകാശികളും ആകുന്നു; ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന്നു കൂട്ടവകാശികളും തന്നേ; നാം അവനോടുകൂടെ തേജസ്കരിക്കപ്പെടേണ്ടതിന്നു അവനോടുകൂടെ കഷ്ടമനുഭവിച്ചാലത്രേ.

ഫിലിപ്പിയർ 1:28

ഇതു അവരുടെ നാശത്തിന്നും നിങ്ങളുടെ രക്ഷെക്കും ഒരു അടയാളമാകുന്നു;

2 തെസ്സലോനിക്ക്യർ 1:4

അതുകൊണ്ടു നിങ്ങള്‍ സഹിക്കുന്ന സകല ഉപദ്രവങ്ങളിലും കഷ്ടങ്ങളിലുമുള്ള നിങ്ങളുടെ സഹിഷ്ണുതയും വിശ്വാസവും നിമിത്തം ഞങ്ങള്‍ ദൈവത്തിന്റെ സഭകളില്‍ നിങ്ങളെച്ചൊല്ലി പ്രശംസിക്കുന്നു.

1 പത്രോസ് 4:13

ക്രിസ്തുവിന്റെ കഷ്ടങ്ങള്‍ക്കു പങ്കുള്ളവരാകുന്തോറും സന്തോഷിച്ചുകൊള്‍വിന്‍ . അങ്ങനെ നിങ്ങള്‍ അവന്റെ തേജസ്സിന്റെ പ്രത്യക്ഷതയില്‍ ഉല്ലസിച്ചാനന്ദിപ്പാന്‍ ഇടവരും.

1 യോഹന്നാൻ 2:22

യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ തന്നേ എതിര്‍ക്രിസ്തു ആകുന്നു.

യൂദാ 1:4

നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന അഭക്തരായ ചില മനുഷ്യര്‍ നുഴഞ്ഞു വന്നിരിക്കുന്നു; അവരുടെ ഈ ശിക്ഷാവിധി പണ്ടു തന്നേ എഴുതിയിരിക്കുന്നു.

വെളിപ്പാട് 1:6

നമ്മെ സ്നേഹിക്കുന്നവനും നമ്മുടെ പാപം പോക്കി നമ്മെ തന്റെ രക്തത്താല്‍ വിടുവിച്ചു തന്റെ പിതാവായ ദൈവത്തിന്നു നമ്മെ രാജ്യവും പുരോഹിതന്മാരും ആക്കിത്തീര്‍ത്തവനുമായവന്നു എന്നെന്നേക്കും മഹത്വവും ബലവും; ആമേന്‍ .

വെളിപ്പാട് 1:9

നിങ്ങളുടെ സഹോദരനും യേശുവിന്റെ കഷ്ടതയിലും രാജ്യത്തിലും സഹിഷ്ണുതയിലും കൂട്ടാളിയുമായ യോഹന്നാന്‍ എന്ന ഞാന്‍ ദൈവവചനവും യേശുവിന്റെ സാക്ഷ്യവും നിമിത്തം പത്മൊസ് എന്ന ദ്വീപില്‍ ആയിരുന്നു.

വെളിപ്പാട് 2:13

നീ എവിടെ പാര്‍ക്കുംന്നു എന്നും അതു സാത്താന്റെ സിംഹാസനം ഉള്ളേടം എന്നും ഞാന്‍ അറിയുന്നു; നീ എന്റെ നാമം മുറുകെ പിടിച്ചിരിക്കുന്നു; നിങ്ങളുടെ ഇടയില്‍, സാത്താന്‍ പാര്‍ക്കുംന്നേടത്തു തന്നേ, എന്റെ സാക്ഷിയും വിശ്വസ്തനുമായ അന്തിപ്പാസിനെ കൊന്ന കാലത്തുപോലും നീ എങ്കലുള്ള വിശ്വാസം നിഷേധിച്ചിട്ടില്ല.

വെളിപ്പാട് 3:8

ഞാന്‍ നിന്റെ പ്രവൃത്തി അറിയുന്നു. ഇതാ ഞാന്‍ നിന്റെ മുമ്പില്‍ ഒരു വാതില്‍ തുറന്നുവെച്ചിരിക്കുന്നു; അതു ആര്‍ക്കും അടെച്ചുകൂടാ. നിനക്കു അല്പമേ ശക്തിയുള്ളു എങ്കിലും നീ എന്റെ വചനം കാത്തു, എന്റെ നാമം നിഷേധിച്ചിട്ടില്ല.

വെളിപ്പാട് 5:10

ഞങ്ങളുടെ ദൈവത്തിന്നു അവരെ രാജ്യവും പുരോഹിതന്മാരും ആക്കിവെച്ചു; അവര്‍ ഭൂമിയില്‍ വാഴുന്നു എന്നൊരു പുതിയ പാട്ടു അവര്‍ പാടുന്നു.

വെളിപ്പാട് 20:4

ഞാന്‍ ന്യായാസനങ്ങളെ കണ്ടു; അവയില്‍ ഇരിക്കുന്നവര്‍ക്കും ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവ വചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാന്‍ കണ്ടു. അവര്‍ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.

വെളിപ്പാട് 20:6

ഇതു ഒന്നാമത്തെ പുനരുത്ഥാനം. ഒന്നാമത്തെ പുനരുത്ഥാനത്തില്‍ പങ്കുള്ളവന്‍ ഭാഗ്യവാനും വിശുദ്ധനും ആകുന്നു; അവരുടെ മേല്‍ രണ്ടാം മരണത്തിന്നു അധികാരം ഇല്ല; അവര്‍ ദൈവത്തിന്നും ക്രിസ്തുവിന്നും പുരോഹിതന്മാരായി ക്രിസ്തുവിനോടുകൂടെ ആയിരം ആണ്ടു വാഴും.

Interlinear

Choose Theme