Home Bibles 2 ശമൂവേൽ 8:5 · മലയാളം ബൈബിൾ
2 ശമൂവേൽ 8:5 · മലയാളം ബൈബിൾ

സോബരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിനോടു ചേര്‍ന്ന അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപത്തീരായിരംപേരെ സംഹരിച്ചു.

Cross references

2 ശമൂവേൽ 8:3

രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെര്‍ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാന്‍ പോയപ്പോള്‍ ദാവീദ് അവനെ തോല്പിച്ചു.

1 രാജാക്കന്മാർ 11:23

ദൈവം അവന്റെ നേരെ എല്യാദാവിന്റെ മകനായ രെസോന്‍ എന്ന മറ്റൊരു പ്രതിയോഗിയെയും എഴുന്നേല്പിച്ചു; അവന്‍ സോബാരാജാവായ ഹദദേസര്‍ എന്ന തന്റെ യജമാനനെ വിട്ടു ഔടിപ്പോയിരുന്നു.

1 ദിനവൃത്താന്തം 18:5

സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാന്‍ ദമ്മേശെക്കിലെ അരാമ്യര്‍ വന്നപ്പോള്‍ ദാവീദ് അരാമ്യരില്‍ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.

യോബ് 9:13

ദൈവം തന്റെ കോപത്തെ പിന്‍ വലിക്കുന്നില്ല; രഹബിന്റെ തുണയാളികള്‍ അവന്നു വഴങ്ങുന്നു.

സങ്കീർത്തനങ്ങൾ 83:4

വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഔര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു.

യേശയ്യാവ് 7:8

അരാമിന്നു തല ദമ്മേശെക്; ദമ്മേശക്കിന്നു തല രെസീന്‍ അറുപത്തഞ്ചു സംവത്സരത്തിന്നകം എഫ്രയീം ജനമായിരിക്കാതവണ്ണം തകര്‍ന്നു പോകും.

യേശയ്യാവ് 8:9

ജാതികളേ, കലഹിപ്പിന്‍ ; തകര്‍ന്നുപോകുവിന്‍ ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്‍വിന്‍ ; അര കെട്ടിക്കൊള്‍വിന്‍ ; തകര്‍ന്നുപോകുവിന്‍ . അര കെട്ടിക്കൊള്‍വിന്‍ , തകര്‍ന്നുപോകുവിന്‍ .

യേശയ്യാവ് 31:3

മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന്‍ ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.

Interlinear

Choose Theme