മിസ്രയീമ്യര്‍ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകള്‍ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോള്‍ സഹായിക്കുന്നവന്‍ ഇടറുകയും സഹായിക്കപ്പെടുന്നവന്‍ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
Cross references
അവരുടെ പാറ അവരെ വിറ്റുകളകയും യഹോവ അവരെ ഏല്പിച്ചുകൊടുക്കയും ചെയ്തിട്ടല്ലാതെ ഒരുവന്‍ ആയിരംപേരെ പിന്തുടരുന്നതും ഇരുവര്‍ പതിനായിരംപോരെ ഔടിക്കുന്നതുമെങ്ങനെ?
അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളില്‍ ആശ്രയിച്ചു.
യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന്നു അവര്‍ക്കും ഭയം വരുത്തേണമേ. സേലാ.
ജായത്തിന്നു കുതിര വ്യര്‍ത്ഥമാകുന്നു; തന്റെ ബലാധിക്യംമെകാണ്ടു അതു വിടുവിക്കുന്നതുമില്ല.
നിങ്ങള്‍ പ്രഭുക്കന്മാരില്‍ ആശ്രയിക്കരുതു, സഹായിപ്പാന്‍ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
അതുകൊണ്ടു കര്‍ത്താവു അവരുടെ യൌവനക്കാരില്‍ സന്തോഷിക്കയില്ല; അവരുടെ അനാഥന്മാരോടും വിധവമാരോടും അവന്നു കരുണ തോന്നുകയുമില്ല; എല്ലാവരും വഷളന്മാരും ദുഷ്കര്‍മ്മികളും ആകുന്നു; എല്ലാവായും ഭോഷത്വം സംസാരിക്കുന്നു. ഇതു എല്ലാം കൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.
അശ്ശൂര്‍രാജാവു മിസ്രയീമില്‍നിന്നുള്ള ബദ്ധന്മാരെയും കൂശില്‍നിന്നുള്ള പ്രവാസികളെയും ആബാലവൃദ്ധം മിസ്രയീമിന്റെ ലജ്ജെക്കായിട്ടു നഗ്നന്മാരും ചെരിപ്പിടാത്തവരും ആസനം മറെക്കാത്തവരും ആയി പിടിച്ചു കൊണ്ടുപോകും.
ഈ കടല്‍ക്കരയിലെ നിവാസികള്‍ അന്നുഅശ്ശൂര്‍രാജാവിന്റെ കയ്യില്‍ നിന്നു വിടുവിക്കപ്പെടുവാന്‍ സഹായത്തിന്നായി നാം ഔടിച്ചെന്നിരുന്ന നമ്മുടെ പ്രത്യാശ ഇങ്ങനെ ആയല്ലോ; ഇനി നാം എങ്ങനെ രക്ഷപ്പെടും എന്നു പറയും.
അവര്‍ ഒക്കെയും തങ്ങള്‍ക്കു ലജ്ജയും അപമാനവും അല്ലാതെ ഉപകാരമോ സഹായമോ പ്രയോജനമോ ഒന്നും വരാത്ത ഒരു ജാതിനിമിത്തം ലജ്ജിച്ചുപോകും.
മിസ്രയീമ്യരുടെ സഹായം വ്യര്‍ത്ഥവും നിഷ്ഫലവുമത്രെ; അതുകൊണ്ടു ഞാന്‍ അതിന്നുഅനങ്ങാതിരിക്കുന്ന സാഹസക്കാര്‍ എന്നു പേര്‍ വിളിക്കുന്നു.
ചതെഞ്ഞ ഔടക്കോലായ മിസ്രയീമിലല്ലോ നീ ആശ്രയിച്ചിരിക്കുന്നതു; അതു ഒരുത്തന്‍ ഊന്നിയാല്‍, അവന്റെ ഉള്ളങ്കയ്യില്‍ തറെച്ചുകൊള്ളും; മിസ്രയീംരാജാവായ ഫറവോന്‍ തന്നില്‍ ആശ്രയിക്കുന്ന ഏവര്‍ക്കും അങ്ങനെ തന്നേയാകുന്നു.
നീ പിന്നെ എങ്ങനെ എന്റെ യജമാനന്റെ എളിയ ദാസന്മാരില്‍ ഒരു പടനായകനെയെങ്കിലും മടക്കും? രഥങ്ങള്‍ക്കായിട്ടും കുതിരച്ചേവകര്‍ക്കായിട്ടും നീ മിസ്രയീമില്‍ ആശ്രയിക്കുന്നുവല്ലോ.
വലിയവരും ചെറിയവരും ഈ ദേശത്തു മരിക്കും; ആരും അവരെ കുഴിച്ചിടുകയില്ല, അവരെക്കുറിച്ചു വിലാപം കഴിക്കയില്ല, അവരുടെ നിമിത്തം മുറിവേല്പിക്കയില്ല, മുന്‍ കഷണ്ടിയുണ്ടാക്കുകയുമില്ല.
അവര്‍ യിരെമ്യാവെ കുഴിയില്‍ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തില്‍ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്‍ എന്ന ഷണ്ഡന്‍ കേട്ടു; അന്നു രാജാവു ബെന്യാമീന്‍ വാതില്‍ക്കല്‍ ഇരിക്കയായിരുന്നു.
എന്നാണ, ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും ചൊരിയുന്ന ക്രോധംകൊണ്ടും ഞാന്‍ നിങ്ങളെ ഭരിക്കും എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാടു.
മനുഷ്യപുത്രാ, നീ സോര്‍പ്രഭുവിനോടു പറയേണ്ടതുയഹോവയായ കര്‍ത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നുനിന്റെ ഹൃദയം നിഗളിച്ചുപോയി; നീ ദൈവമല്ല മനുഷ്യന്‍ മാത്രമായിരിക്കെഞാന്‍ ദൈവമാകുന്നു; ഞാന്‍ സമുദ്രമദ്ധ്യേ ദൈവാസനത്തില്‍ ഇരിക്കുന്നു എന്നു പറഞ്ഞു.
നിന്നെ കുത്തിക്കൊല്ലുന്നവന്റെ കയ്യില്‍ നീ ദൈവമല്ല, മനുഷ്യന്‍ മാത്രം ആയിരിക്കെ, നിന്നെ കൊല്ലുന്നവന്റെ മുമ്പില്‍ഞാന്‍ ദൈവം എന്നു നീ പറയുമോ?
ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ എന്നു ജനം ആര്‍ത്തു.
അവന്‍ ദൈവാലയത്തില്‍ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താന്‍ ഉയര്‍ത്തുന്ന എതിരാളി അത്രേ.