Home Bibles 2 ശമൂവേൽ 22:25 · മലയാളം ബൈബിൾ
2 ശമൂവേൽ 22:25 · മലയാളം ബൈബിൾ

യഹോവ എന്റെ നീതിക്കു തക്കവണ്ണവും അവന്റെ കാഴ്ചയില്‍ എന്റെ നിര്‍മ്മലതെക്കൊത്തവണ്ണവും എനിക്കു പകരം നല്കി.

Cross references

1 ശമൂവേൽ 26:23

യഹോവ ഔരോരുത്തന്നു അവനവന്റെ നീതിക്കും വിശ്വസ്തതെക്കും ഒത്തവണ്ണം പകരം നല്കട്ടെ; യഹോവ ഇന്നു നിന്നെ എന്റെ കയ്യില്‍ ഏല്പിച്ചു; എങ്കിലും യഹോവയുടെ അഭിഷിക്തന്റെ മേല്‍ കൈവെപ്പാന്‍ എനിക്കു മനസ്സായില്ല.

2 ശമൂവേൽ 22:21

യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി, എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.

1 രാജാക്കന്മാർ 3:6

അതിന്നു ശലോമോന്‍ പറഞ്ഞതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്‍ സത്യത്തോടും നീതിയോടും ഹൃദയപരമാര്‍ത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ അവന്നു ഒരു മകനെ നലകുകയും ചെയ്തിരിക്കുന്നു.

സദൃശവാക്യങ്ങൾ 5:21

മനുഷ്യന്റെ വഴികള്‍ യഹോവയുടെ ദൃഷ്ടിയില്‍ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവന്‍ തൂക്കിനോക്കുന്നു.

യേശയ്യാവ് 3:10

നീതിമാനെക്കുറിച്ചുഅവന്നു നന്മവരും എന്നു പറവിന്‍ ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവര്‍ അനുഭവിക്കും.

റോമർ 2:7

നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവര്‍ക്കും

2 കൊരിന്ത്യർ 5:10

അവനവന്‍ ശരീരത്തില്‍ ഇരിക്കുമ്പോള്‍ ചെയ്തതു നല്ലതാകിലും തീയതാകിലും അതിന്നു തക്കവണ്ണം പ്രാപിക്കേണ്ടതിന്നു നാം എല്ലാവരും ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ വെളിപ്പെടേണ്ടതാകുന്നു.

Interlinear

Choose Theme