Home Bibles 2 ശമൂവേൽ 19:8 · മലയാളം ബൈബിൾ
2 ശമൂവേൽ 19:8 · മലയാളം ബൈബിൾ

അങ്ങനെ രാജാവു എഴുന്നേറ്റു പടിവാതില്‍ക്കല്‍ ഇരുന്നു. രാജാവു പടിവാതില്‍ക്കല്‍ ഇരിക്കുന്നു എന്നു ജനത്തിനെല്ലാം അറിവു കിട്ടി; സകലജനവും രാജാവിന്റെ മുമ്പില്‍ വന്നു.

Cross references

2 ശമൂവേൽ 15:2

അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതില്‍ക്കല്‍ വഴിയരികെ നിലക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കല്‍ വിസ്താരത്തിന്നായി വരുമ്പോള്‍ അബ്ശാലോം അവനെ വിളിച്ചുനീ ഏതു പട്ടണക്കാരന്‍ എന്നു ചോദിക്കും; അടിയന്‍ യിസ്രായേലില്‍ ഇന്ന ഗോത്രക്കാരന്‍ എന്നു അവന്‍ പറയുമ്പോള്‍

2 ശമൂവേൽ 18:4

രാജാവു അവരോടുനിങ്ങള്‍ക്കു ഉത്തമം എന്നു തോന്നുന്നതു ഞാന്‍ ചെയ്യാം എന്നു പറഞ്ഞു. പിന്നെ രാജാവു പടിവാതില്‍ക്കല്‍ നിന്നു; ജനമൊക്കെയും നൂറുനൂറായും ആയിരമായിരമായും പുറപ്പെട്ടു.

2 ശമൂവേൽ 18:6

പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തില്‍വെച്ചു പടയുണ്ടായി.

2 ശമൂവേൽ 18:17

അബ്ശാലോമിനെ അവര്‍ എടുത്തു വനത്തില്‍ ഒരു വലിയ കുഴിയില്‍ ഇട്ടു; അവന്റെ മേല്‍ ഏറ്റവും വലിയോരു കല്‍ക്കൂമ്പാരം കൂട്ടി; യിസ്രായേലൊക്കെയും താന്താന്റെ വീട്ടിലേക്കു ഔടിപ്പോയി.

2 ശമൂവേൽ 18:24

എന്നാല്‍ ദാവീദ് രണ്ടു പടിവാതിലിന്നു മദ്ധ്യേ ഇരിക്കയായിരുന്നു. കാവല്‍ക്കാരന്‍ പടിവാതിലിന്നും മീതെ മതിലിന്റെ മുകളില്‍ കയറി തല ഉയര്‍ത്തിനോക്കി ഒരുത്തന്‍ തനിച്ചു ഔടിവരുന്നതു കണ്ടു.

2 ശമൂവേൽ 19:3

ആകയാല്‍ യുദ്ധത്തില്‍ തോറ്റിട്ടു നാണിച്ചു ഒളിച്ചുവരുംപോലെ ജനം അന്നു പട്ടണത്തിലേക്കു ഒളിച്ചുകടന്നു.

1 രാജാക്കന്മാർ 22:36

സൂര്യന്‍ അസ്തമിക്കുമ്പോള്‍ ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലേക്കും താന്താന്റെ ദേശത്തേക്കും പോകട്ടെ എന്നു പാളയത്തില്‍ ഒരു പരസ്യം പുറപ്പെട്ടു.

2 രാജാക്കന്മാർ 14:12

യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.

Interlinear

Choose Theme