പിന്നെ ജനം പടനിലത്തേക്കു യിസ്രായേലിന്റെ നേരെ പുറപ്പെട്ടു; എഫ്രയീംവനത്തില്‍വെച്ചു പടയുണ്ടായി.
Cross references
യോശുവ അവരോടുനിങ്ങള്‍ വലിയൊരു ജനം എങ്കില്‍ എഫ്രയീംപര്‍വ്വതം നിങ്ങള്‍ക്കു വിസ്താരം പോരാത്തതാകകൊണ്ടു കാട്ടുപ്രദേശത്തു ചെന്നു പെരിസ്യരുടെയും മല്ലന്മാരുടെയും ദേശത്തു കാടുവെട്ടി സ്ഥലം എടുത്തു കൊള്‍വിന്‍ എന്നു ഉത്തരം പറഞ്ഞു.
മലനാടു നിനക്കുള്ളതു ആയിരിക്കേണം; അതു കാടാകുന്നു എങ്കിലും നിങ്ങള്‍ അതു വെട്ടിത്തെളിക്കേണം അതിന്റെ അറുതിപ്രദേശങ്ങളും നിങ്ങള്‍ക്കുള്ളവ തന്നേ; കനാന്യര്‍ ഇരിമ്പുരഥങ്ങള്‍ ഉള്ളവരും ബലവാന്മാരും ആകുന്നു എങ്കിലും നിങ്ങള്‍ അവരെ നീക്കിക്കളയും.
അനന്തരം യിഫ്താഹ് ഗിലെയാദ്യരെ ഒക്കെയും വിളിച്ചുകൂട്ടി, എഫ്രയീമ്യരോടു യുദ്ധംചെയ്തു അവരെ തോല്പിച്ചു; ഗിലെയാദ്യരായ നിങ്ങള്‍ എഫ്രയീമിന്റെയും മനശ്ശെയുടെയും മദ്ധ്യേ എഫ്രയീമ്യപലായിതന്മാര്‍ ആകുന്നു എന്നു എഫ്രയീമ്യര്‍ പറകകൊണ്ടു ഗിലെയാദ്യര്‍ അവരെ സംഹരിച്ചുകളഞ്ഞു.