സര്‍വ്വഭൂമിയിലെയും ഭാഷ യഹോവ അവിടെവെച്ചു കലക്കിക്കളകയാല്‍ അതിന്നു ബാബേല്‍ എന്നു പേരായി; യഹോവ അവരെ അവിടെനിന്നു ഭൂതലത്തില്‍ എങ്ങും ചിന്നിച്ചുകളഞ്ഞു.
Cross references
ഇവരാല്‍ ജാതികളുടെ ദ്വീപുകള്‍ അതതു ദേശത്തില്‍ ഭാഷഭാഷയായും ജാതിജാതിയായും കുലംകുലമായും പിരിഞ്ഞു.
അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാര്‍ദേശത്തു ബാബേല്‍, ഏരെക്, അക്കാദ്, കല്‍നേ എന്നിവ ആയിരുന്നു.
ഏബെരിന്റെ പുത്രന്മാര്‍ക്കൊക്കെയും പിതാവും യാഫെത്തിന്റെ ജ്യേഷ്ഠനുമായ ശേമിന്നും പുത്രന്മാര്‍ ജനിച്ചു.
യൊക്താനോഅല്മോദാദ്,
ഇവര്‍ തന്നേ ജാതിജാതിയായും കുലംകുലമായും നോഹയുടെ പുത്രന്മാരുടെ വംശങ്ങള്‍. അവരില്‍നിന്നാകുന്നു ജലപ്രളയത്തിന്റെശേഷം ഭൂമിയില്‍ ജാതികള്‍ പിരിഞ്ഞുപോയതു.
ആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദര്‍ശിച്ച പ്രവാചകം
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ബാബേലിന്റെ നേരെയും എന്റെ എതിരാളികളുടെ ഹൃദയത്തിന്റെ നേരെയും സംഹാരകന്റെ മനസ്സു ഉണര്‍ത്തും.
ഭൂതലത്തില്‍ എങ്ങു കുടിയിരിപ്പാന്‍ അവന്‍ ഒരുത്തനില്‍നിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.
സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളില്‍ സംസാരിക്കുന്നു എങ്കില്‍ ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തു വന്നാല്‍ നിങ്ങള്‍ക്കു ഭ്രാന്തുണ്ടു എന്നു പറകയില്ലയോ?