അപ്പോള്‍ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തില്‍കൂടി കടന്നുചെന്നു ബേത്ത്ളേഹെംപട്ടണവാതില്‍ക്കലെ കിണറ്റില്‍ നിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കല്‍ കൊണ്ടുവന്നു; അവനോ അതു കുടിപ്പാന്‍ മനസ്സില്ലാതെ യഹോവേക്കു നിവേദിച്ചു ഒഴിച്ചു
Cross references
അവന്‍ തന്നോടു സംസാരിച്ചേടത്തു യാക്കോബ് ഒരു കല്‍ത്തൂണ്‍ നിര്‍ത്തി; അതിന്മേല്‍ ഒരു പാനീയയാഗം ഒഴിച്ചു എണ്ണയും പകര്‍ന്നു.
അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാല്‍ ഹീന്‍ മദ്യം ആയിരിക്കേണം; അതു യഹോവേക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തില്‍ ഒഴിക്കേണം.
അവര്‍ മിസ്പയില്‍ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയില്‍ ഒഴിച്ചു ആ ദിവസം ഉപവസിച്ചുഞങ്ങള്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേല്‍ മിസ്പയില്‍വെച്ചു യിസ്രായേല്‍മക്കള്‍ക്കു ന്യായപാലനം ചെയ്തു.
അവന്‍ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലാ യിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാല്‍ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകന്‍ എലെയാസാര്‍; അവന്‍ ഫെലിസ്ത്യര്‍ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യര്‍ പൊയ്ക്കളഞ്ഞപ്പോള്‍ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരില്‍ ഒരുത്തന്‍ ആയിരുന്നു.
ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാല്‍ രണ്ടുപേര്‍ക്കും അവനോടു എതിര്‍ത്തുനില്‍ക്കാം; മുപ്പിരിച്ചരടു വേഗത്തില്‍ അറ്റുപോകയില്ല.
രാത്രിയില്‍, യാമാരംഭത്തിങ്കല്‍ എഴുന്നേറ്റു നിലവിളിക്ക; നിന്റെ ഹൃദയത്തെ വെള്ളംപോലെ കര്‍ത്തൃ സന്നിധിയില്‍ പകരുക; വീഥികളുടെ തലെക്കലൊക്കെയും വിശപ്പുകൊണ്ടു തളര്‍ന്നുകിടക്കുന്ന നിന്റെ കുഞ്ഞുങ്ങളുടെ ജീവരക്ഷെക്കായി അവങ്കലേക്കു കൈ മലര്‍ത്തുക.
എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഔട്ടവും ദൈവകൃപയുടെ സുവിശേഷത്തിന്നു സാക്ഷ്യം പറയേണ്ടതിന്നു കര്‍ത്താവായ യേശുതന്ന ശുശ്രൂഷയും തികെക്കേണം എന്നേ എനിക്കുള്ളു.
നീതിമാന്നു വേണ്ടി ആരെങ്കിലും മരിക്കുന്നതു ദുര്‍ല്ലഭം; ഗുണവാന്നുവേണ്ടി പക്ഷേ മരിപ്പാന്‍ തുനിയുമായിരിക്കും.
ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ നിര്‍ബന്ധിക്കുന്നു; എല്ലാവര്‍ക്കും വേണ്ടി ഒരുവന്‍ മരിച്ചിരിക്കെ എല്ലാവരും മരിച്ചു എന്നും
എന്നാല്‍ നിങ്ങളുടെ വിശ്വാസം എന്ന യാഗം അര്‍പ്പിക്കുന്ന ശുശ്രൂഷയില്‍ എന്റെ രക്തം ഒഴിക്കേണ്ടിവന്നാലും ഞാന്‍ സന്തോഷിക്കും; നിങ്ങളോടു എല്ലാവരോടുംകൂടെ സന്തോഷിക്കും.