ഉരുളിയോടെ എടുത്തു അവന്റെ മുമ്പില്‍ വിളമ്പി; എന്നാല്‍ ഭക്ഷിപ്പാന്‍ അവന്നു ഇഷ്ടമായില്ല. എല്ലവരെയും എന്റെ അടുക്കല്‍നിന്നു പുറത്താക്കുവിന്‍ എന്നു അമ്നോന്‍ പറഞ്ഞു. എല്ലാവരും അവന്റെ അടുക്കല്‍നിന്നു പുറത്തുപോയി.
Cross references
അപ്പോള്‍ ചുറ്റും നിലക്കുന്നവരുടെ മുമ്പില്‍ തന്നെത്താന്‍ അടക്കുവാന്‍ വഹിയാതെഎല്ലാവരെയും എന്റെ അടുക്കല്‍ നിന്നു പുറത്താക്കുവിന്‍ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാര്‍ക്കും തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരും അടുക്കല്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ അവന്‍ ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കല്‍നിന്നു മടങ്ങിച്ചെന്നുരാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു. ക്ഷമിക്ക എന്നു അവന്‍ പറഞ്ഞു; ഉടനെ അടുക്കല്‍ നിന്നിരുന്ന എല്ലാവരും അവനെ വിട്ടു പുറത്തുപോയി.
തിന്മ പ്രവര്‍ത്തിക്കുന്നവന്‍ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാന്‍ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.