തങ്ങള്‍ യിസ്രായേലിനോടു തോറ്റുപോയി എന്നു അരാമ്യര്‍ കണ്ടിട്ടു അവര്‍ ഒന്നിച്ചുകൂടി.
Cross references
അനന്തരം ഹാസോര്‍രാജാവായ യാബീന്‍ ഇതു കേട്ടപ്പോള്‍ അവന്‍ മാദോന്‍ രാജാവായ യോബാബ്, ശിമ്രോന്‍ രാജാവു, അക്കശാഫ്രാജാവു എന്നിവരുടെ അടുക്കലും
ആ രാജാക്കന്മാര്‍ എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്‍വാന്‍ മേരോംതടാകത്തിന്നരികെ വന്നു ഒരുമിച്ചു പാളയമിറങ്ങി.
ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
ജാതികളേ, കലഹിപ്പിന്‍ ; തകര്‍ന്നുപോകുവിന്‍ ! സകല ദൂരദിക്കുകാരുമായുള്ളോരേ, ശ്രദ്ധിച്ചുകൊള്‍വിന്‍ ; അര കെട്ടിക്കൊള്‍വിന്‍ ; തകര്‍ന്നുപോകുവിന്‍ . അര കെട്ടിക്കൊള്‍വിന്‍ , തകര്‍ന്നുപോകുവിന്‍ .
ഞങ്ങളുടെ കണ്ണു സീയോനെ കണ്ടു രസിക്കേണ്ടതിന്നു അവള്‍ മലിനയായിത്തീരട്ടെ എന്നു പറയുന്ന അനേകജാതികള്‍ ഇപ്പോള്‍ നിനക്കു വിരോധമായി കൂടിയിരിക്കുന്നു.
ഞാന്‍ സകലജാതികളെയും യെരൂശലേമിനോടു യുദ്ധത്തിന്നായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തില്‍ ശേഷിപ്പുള്ളവരോ നഗരത്തില്‍നിന്നു ഛേദിക്കപ്പെടുകയില്ല.
മൃഗത്തെയും അതിന്റെ മുമ്പാകെ താന്‍ ചെയ്ത അടയാളങ്ങളാല്‍ മനുഷ്യരെ ചതിച്ചു മൃഗത്തിന്റെ മുദ്ര ഏല്പിക്കയും അതിന്റെ പ്രതിമയെ നമസ്കരിപ്പിക്കയും ചെയ്ത കള്ളപ്രവാചകനെയും പിടിച്ചു കെട്ടി ഇരുവരെയും ഗന്ധകം കത്തുന്ന തീപ്പൊയ്കയില്‍ ജീവനോടെ തള്ളിക്കളഞ്ഞു.