അവന്‍ എന്നോടുനീ അടുത്തുവന്നു എന്നെ കൊല്ലേണം; എന്റെ ജീവന്‍ മുഴുവനും എന്നില്‍ ഇരിക്കകൊണ്ടു എനിക്കു പരിഭ്രമം പിടിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Cross references
ഉടനെ അവന്‍ തന്റെ ആയുധവാഹകനായ ബാല്യക്കാരനെ വിളിച്ചുഒരു സ്ത്രീ എന്നെ കൊന്നു എന്നു പറയാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കൊല്ലുക എന്നു അവനോടു പറഞ്ഞു. അവന്റെ ബാല്യക്കാരന്‍ അവനെ കുത്തി, അങ്ങനെ അവന്‍ മരിച്ചു.
ശൌല്‍ തന്റെ ആയുധവാഹകനോടുഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.
അപ്പോള്‍ ശൌല്‍ തന്റെ ആയുധവാഹകനോടുഈ അഗ്രചര്‍മ്മികള്‍ വന്നു എന്നെ അവമാനിക്കാതിരിക്കേണ്ടതിന്നു നിന്റെ വാള്‍ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു; അവന്റെ ആയുധവാഹകന്‍ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല. അതുകൊണ്ടു ശൌല്‍ ഒരു വാള്‍ പിടിച്ചു അതിന്മേല്‍ വീണു.
ആ കാലത്തു മനുഷ്യര്‍ മരണം അന്വേഷിക്കും; കാണ്‍കയില്ലതാനും; മരിപ്പാന്‍ കൊതിക്കും; മരണം അവരെ വിട്ടു ഔടിപ്പോകും.