നീ ആരെന്നു അവന്‍ എന്നോടു ചോദിച്ചതിന്നുഞാന്‍ ഒരു അമാലേക്യന്‍ എന്നു ഉത്തരം പറഞ്ഞു.
Cross references
പിന്നെഅവര്‍ തിരിഞ്ഞു കാദേശ് എന്ന ഏന്‍ മിശ്പാത്തില്‍വന്നു അമലേക്യരുടെ ദേശമൊക്കെയും ഹസെസോന്‍ -താമാരില്‍ പാര്‍ത്തിരുന്ന അമോര്‍യ്യരെയും കൂടെ തോല്പിച്ചു.
രെഫീദീമില്‍വെച്ചു അമാലേക്‍ വന്നു യിസ്രായേലിനോടു യുദ്ധംചെയ്തു.
അവന്‍ അമാലേക്കിനെ നോക്കി സുഭാഷിതം ചൊല്ലിയതുഅമാലേക്‍ ജാതികളില്‍ മുമ്പന്‍ ; അവന്റെ അവസാനമോ നാശം അത്രേ.
നിങ്ങള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടു വരുമ്പോള്‍ വഴിയില്‍വെച്ചു അമാലേക്‍ നിന്നോടു ചെയ്തതു,
ആകയാല്‍ നീ ചെന്നു അമാലേക്യരെ തോല്പിച്ചു അവര്‍ക്കുംള്ളതൊക്കെയും നിര്‍മ്മൂലമാക്കിക്കളക; അവരോടു കനിവു തോന്നരുതു; പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും മുലകുടിക്കുന്നവരെയും കാള, ആടു, ഒട്ടകം, കഴുത എന്നിവയെയും സംഹരിച്ചുകളക.
ദാവീദും അവന്റെ ആളുകളും ഗെശൂര്‍യ്യരെയും ഗെസ്രിയരെയും അമാലേക്യരെയും ചെന്നു ആക്രമിച്ചു. ഇവര്‍ ശൂര്‍വരെയും മിസ്രയീംദേശംവരെയുമുള്ള നാട്ടിലെ പൂര്‍വ്വ നിവാസികളായിരുന്നു.
ദാവീദും അവന്റെ ആളുകളും മൂന്നാം ദിവസം സിക്ളാഗില്‍ എത്തിയപ്പോള്‍ അമാലേക്യര്‍ തെക്കെദേശവും സിക്ളാഗും ആക്രമിച്ചു സിക്ളാഗിനെ ജയിച്ചു അതിനെ തീവെച്ചു ചുട്ടുകളഞ്ഞിരുന്നു.
ദാവീദ് അവനോടുനീ ആരുടെ ആള്‍? എവിടുത്തുകാരന്‍ എന്നു ചോദിച്ചതിന്നു അവന്‍ ഞാന്‍ ഒരു മിസ്രയീമ്യബാല്യക്കാരന്‍ ; ഒരു അമാലേക്യന്റെ ഭൃത്യന്‍ . മൂന്നു ദിവസം മുമ്പെ എനിക്കു ദീനം പിടിച്ചതുകൊണ്ടു എന്റെ യജമാനന്‍ എന്നെ ഉപേക്ഷിച്ചുകളഞ്ഞു.
ദാവീദ് അവരെ സന്ധ്യ മുതല്‍ പിറ്റെന്നാള്‍ വൈകുന്നേരംവരെ സംഹരിച്ചു; ഒട്ടകപ്പുറത്തു കയറി ഔടിച്ചു പോയ നാനൂറു ബാല്യക്കാര്‍ അല്ലാതെ അവരില്‍ ഒരുത്തനും ഒഴിഞ്ഞുപോയില്ല.