അഹസ്യാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്‍; അവള്‍ യിസ്രായേല്‍രാജാവായ ഒമ്രിയുടെ പൌത്രി ആയിരുന്നു.
Cross references
എന്നാല്‍ ഒമ്രിയുടെ പക്ഷം ചേര്‍ന്ന ജനം ഗീനത്തിന്റെ മകനായ തിബ്നിയുടെ പക്ഷം ചേര്‍ന്ന ജനത്തെ തോല്പിച്ചു; അങ്ങനെ തിബ്നി പട്ടുപോകയും ഒമ്രി രാജാവാകയും ചെയ്തു.
യെഹൂദാരാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടില്‍ ഒമ്രി യിസ്രായേലില്‍ രാജാവായി പന്ത്രണ്ടു സംവത്സരം വാണു; തിര്‍സ്സയില്‍ അവന്‍ ആറു സംവത്സരം വാണു.
ഉടനെ യോരാംരഥം പൂട്ടുക എന്നു കല്പിച്ചു; രഥം പൂട്ടിയശേഷം യിസ്രായേല്‍ രാജാവായ യോരാമും യെഹൂദാരാജാവായ അഹസ്യാവും താന്താന്റെ രഥത്തില്‍ കയറി യേഹൂവിന്റെ നേരെ പുറപ്പെട്ടു, യിസ്രെയേല്യനായ നാബോത്തിന്റെ നിലത്തിങ്കല്‍വെച്ചു അവനെ എതിരേറ്റു.
അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന്‍ മരിച്ചുപോയി എന്നു കണ്ടപ്പോള്‍ എഴുന്നേറ്റു രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
ആചാരപ്രകാരം തൂണിന്റെ അരികെ രാജാവും രാജാവിന്റെ അടുക്കല്‍ പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനം ഉല്ലസിച്ചു കാഹളം ഊതുന്നതും കണ്ടിട്ടു അഥല്യാ വസ്ത്രം കീറിദ്രോഹം, ദ്രോഹം എന്നു പറഞ്ഞു.
അഹസ്യാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്‍; അവള്‍ ഒമ്രിയുടെ മകളായിരുന്നു.
അവരുടെ ആലോചനപോലെ അവന്‍ നടന്നു; യിസ്രായേല്‍രാജാവായ ആഹാബിന്റെ മകന്‍ യോരാമിനോടുകൂടെ അവന്‍ ഗിലെയാദിലെ രാമോത്തില്‍ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.