Home Bibles 2 ദിനവൃത്താന്തം 22:5 · മലയാളം ബൈബിൾ
2 ദിനവൃത്താന്തം 22:5 · മലയാളം ബൈബിൾ

അവരുടെ ആലോചനപോലെ അവന്‍ നടന്നു; യിസ്രായേല്‍രാജാവായ ആഹാബിന്റെ മകന്‍ യോരാമിനോടുകൂടെ അവന്‍ ഗിലെയാദിലെ രാമോത്തില്‍ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.

Cross references

1 രാജാക്കന്മാർ 22:3

യിസ്രായേല്‍രാജാവു തന്റെ ഭൃത്യന്മാരോടുഗിലെയാദിലെ രാമോത്ത് നമുക്കുള്ളതെന്നു നിങ്ങള്‍ അറിയുന്നുവോ? നാം അതിനെ അരാംരാജാവിന്റെ കയ്യില്‍ നിന്നു പിടിക്കാതെ അടങ്ങിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.

2 രാജാക്കന്മാർ 3:1

യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പതിനെട്ടാം ആണ്ടില്‍ ആഹാബിന്റെ മകനായ യെഹോരാം ശമര്‍യ്യയില്‍ യിസ്രായേലിന്നു രാജാവായി; അവന്‍ പന്ത്രണ്ടു സംവത്സരം വാണു.

2 രാജാക്കന്മാർ 8:9

അങ്ങനെ ഹസായേല്‍ ദമ്മേശെക്കിലെ വിശേഷവസ്തുക്കളില്‍നിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പില്‍ നിന്നുനിന്റെ മകന്‍ അരാം രാജാവായ ബെന്‍ -ഹദദ് എന്നെ നിന്റെ അടുക്കല്‍ അയച്ചുഈ ദീനം മാറി എനിക്കു സൌഖ്യം വരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;

2 രാജാക്കന്മാർ 8:28

അവന്‍ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‍വാന്‍ പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.

2 രാജാക്കന്മാർ 9:1

എലീശാപ്രവാചകന്‍ ഒരു പ്രവാചകശിഷ്യനെ വിളിച്ചു അവനോടു പറഞ്ഞതുനീ അരകെട്ടി ഈ തൈലപാത്രം എടുത്തുകൊണ്ടു ഗിലെയാദിലെ രാമോത്തിലേക്കു പോക.

2 ദിനവൃത്താന്തം 18:3

യിസ്രായേല്‍രാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടുനീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവന്‍ അവനോടുഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങള്‍ നിന്നോടുകൂടെ യുദ്ധത്തിന്നു പോരാം എന്നു പറഞ്ഞു.

2 ദിനവൃത്താന്തം 18:31

ആകയാല്‍ രഥനായകന്മാര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍; ഇവന്‍ തന്നേ യിസ്രായേല്‍രാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാന്‍ തിരിഞ്ഞു; എന്നാല്‍ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാന്‍ ദൈവം അവര്‍ക്കും തോന്നിച്ചു.

2 ദിനവൃത്താന്തം 19:2

ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടുദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കല്‍നിന്നു കോപം നിന്റെമേല്‍ വന്നിരിക്കുന്നു.

സങ്കീർത്തനങ്ങൾ 1:1

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും

ദാനിയേൽ 5:22

അവന്റെ മകനായ ബേല്‍ശസ്സരേ, ഇതൊക്കെയും അറിഞ്ഞിട്ടു തിരുമേനിയുടെ ഹൃദയത്തെ താഴ്ത്താതെ

മീഖാ 6:16

ഞാന്‍ നിന്നെ ശൂന്യവും നിന്റെ നിവാസികളെ പരിഹാസവിഷയവും ആക്കേണ്ടതിന്നും നിങ്ങള്‍ എന്റെ ജനത്തിന്റെ നിന്ദവഹിക്കേണ്ടതിന്നും ഒമ്രിയുടെ ചട്ടങ്ങളും ആഹാബ്ഗൃഹത്തിന്റെ സകലപ്രവൃത്തികളും പ്രമാണമാക്കിയിരിക്കുന്നു; അവരുടെ ആലോചനകളെ നിങ്ങള്‍ അനുസരിച്ചുനടക്കുന്നു.

Interlinear

Choose Theme