അവന്റെ കാലത്തു എദോമ്യര്‍ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കു ഒരു രാജാവിനെ വാഴിച്ചു.
Cross references
നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോള്‍ നീ അവന്റെ നുകം കഴുത്തില്‍നിന്നു കുടഞ്ഞുകളയും.
അവന്‍ എദോമില്‍ കാവല്പട്ടാളങ്ങളെ ആക്കി; എദോമില്‍ എല്ലാടത്തും അവന്‍ കാവല്പട്ടാളങ്ങളെ പാര്‍പ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീര്‍ന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
ആ കാലത്തു എദോമില്‍ രാജാവില്ലായ്കകൊണ്ടു ഒരു ദേശാധിപതി രാജസ്ഥാനം വഹിച്ചു.
ഔഫീരില്‍ പൊന്നിന്നു പോകേണ്ടതിന്നു യെഹോശാഫാത്ത് തര്‍ശീശ് കപ്പലുകളെ ഉണ്ടാക്കി; എന്നാല്‍ കപ്പലുകള്‍ എസ്യോന്‍ -ഗേബരല്‍വെച്ചു ഉടഞ്ഞുപോയതുകൊണ്ടു അവേക്കു പോകുവാന്‍ കഴിഞ്ഞില്ല.
അങ്ങനെ യിസ്രായേല്‍രാജാവു യെഹൂദാരാജാവും എദോംരാജാവുമായി പുറപ്പെട്ടു; അവര്‍ ഏഴു ദിവസത്തെ വഴി ചുറ്റിനടന്നശേഷം അവരോടുകൂടെയുള്ള സൈന്യത്തിന്നും മൃഗങ്ങള്‍ക്കും വെള്ളം കിട്ടാതെയായി.
ആകയാല്‍ അവന്‍ തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേല്‍ ദഹനയാഗം കഴിച്ചു. അപ്പോള്‍ യിസ്രായേല്യരുടെമേല്‍ മഹാകോപം വന്നതുകൊണ്ടു അവര്‍ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.
അങ്ങിനെ എദോമ്യര്‍ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനിലക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
അവന്‍ ഉപ്പുതാഴ്വരയില്‍വെച്ചു എദോമ്യരില്‍ പതിനായിരം പേരെ കൊന്നു, സേലയെ യുദ്ധംചെയ്തു പിടിച്ചു അതിന്നു യൊക്തെയേല്‍ എന്നു പേര്‍ വിളിച്ചു; അതു ഇന്നുവരെയും പറഞ്ഞുവരുന്നു.
അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കു ഒരു രാജാവിനെ വാഴിച്ചു.