Home Bibles 2 രാജാക്കന്മാർ 3:27 · മലയാളം ബൈബിൾ
2 രാജാക്കന്മാർ 3:27 · മലയാളം ബൈബിൾ

ആകയാല്‍ അവന്‍ തന്റെ ശേഷം വാഴുവാനുള്ള ആദ്യജാതനെ പിടിച്ചു മതിലിന്മേല്‍ ദഹനയാഗം കഴിച്ചു. അപ്പോള്‍ യിസ്രായേല്യരുടെമേല്‍ മഹാകോപം വന്നതുകൊണ്ടു അവര്‍ അവനെ വിട്ടു സ്വദേശത്തേക്കു മടങ്ങിപ്പോന്നു.

Cross references

ഉല്പത്തി 22:2

അപ്പോള്‍ അവന്‍ നിന്റെ മകനെ, നീ സ്നേഹിക്കുന്ന നിന്റെ ഏകജാതനായ യിസ്ഹാക്കിനെ തന്നേ കൂട്ടിക്കൊണ്ടു മോരിയാദേശത്തു ചെന്നു, അവിടെ ഞാന്‍ നിന്നോടു കല്പിക്കുന്ന ഒരു മലയില്‍ അവനെ ഹോമയാഗം കഴിക്ക എന്നു അരുളിച്ചെയ്തു.

ഉല്പത്തി 22:13

അബ്രാഹാം തലപൊക്കി നോക്കിയപ്പോള്‍ പിമ്പുറത്തു ഒരു ആട്ടുകൊറ്റന്‍ കൊമ്പു കാട്ടില്‍ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.

ആവർത്തനം 12:31

നിന്റെ ദൈവമായ യഹോവയെ അങ്ങനെ സേവിക്കേണ്ടതല്ല; യഹോവ വെറുക്കുന്ന സകലമ്ളേച്ഛതയും അവര്‍ തങ്ങളുടെ ദേവപൂജയില്‍ ചെയ്തു തങ്ങളുടെ പുത്രിപുത്രന്മാരെപ്പോലും അവര്‍ തങ്ങളുടെ ദേവന്മാര്‍ക്കും അഗ്നിപ്രവേശം ചെയ്യിച്ചു വല്ലോ.

ന്യായാധിപന്മാർ 11:31

ഞാന്‍ അമ്മോന്യരെ ജയിച്ചു സമാധാനത്തോടെ മടങ്ങിവരുമ്പോള്‍ എന്റെ വീട്ടുവാതില്‍ക്കല്‍നിന്നു എന്നെ എതിരേറ്റുവരുന്നതു യഹോവേക്കുള്ളതാകും; അതു ഞാന്‍ ഹോമയാഗമായി അര്‍പ്പിക്കും.

ന്യായാധിപന്മാർ 11:39

രണ്ടു മാസം കഴിഞ്ഞിട്ടു അവള്‍ തന്റെ അപ്പന്റെ അടുക്കലേക്കു മടങ്ങിവന്നു; അവന്‍ നേര്‍ന്നിരുന്ന നേര്‍ച്ചപോലെ അവളോടു ചെയ്തു; അവള്‍ ഒരു പുരുഷനെ അറിഞ്ഞിരുന്നതുമില്ല.

1 ശമൂവേൽ 14:36

അനന്തരം ശൌല്‍നാം രാത്രിയില്‍ തന്നേ ഫെലിസ്ത്യരെ പിന്തുടര്‍ന്നു പുലരുവോളം അവരെ കൊള്ളയിടുക; അവരില്‍ ഒരുത്തനെയും ശേഷിപ്പിക്കരുതു എന്നു കല്പിച്ചു. നിനക്കു ബോധിച്ചതുപോലെ ഒക്കെയും ചെയ്തുകൊള്‍ക എന്നു അവര്‍ പറഞ്ഞപ്പോള്‍നാം ഇവിടെ ദൈവത്തോടു അടുത്തുചെല്ലുക എന്നു പുരോഹിതന്‍ പറഞ്ഞു.

1 രാജാക്കന്മാർ 20:13

എന്നാല്‍ ഒരു പ്രവാചകന്‍ യിസ്രായേല്‍ രാജാവായ ആഹാബിന്റെ അടുക്കല്‍ വന്നുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ മഹാസംഘത്തെ ഒക്കെയും നീ കണ്ടുവോ? ഞാന്‍ ഇന്നു അതിനെ നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ എന്നു നീ അറിയും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:28

ഒരു ദൈവപുരുഷന്‍ അടുത്തുവന്നു യിസ്രായേല്‍ രാജാവിനോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവ പര്‍വ്വതദേവനാകുന്നു; താഴ്വരദേവനല്ല എന്നു അരാമ്യര്‍ പറകകൊണ്ടു ഞാന്‍ ഈ മഹാസംഘത്തെ ഒക്കെയും നിന്റെ കയ്യില്‍ ഏല്പിക്കും; ഞാന്‍ യഹോവ തന്നേ എന്നു നിങ്ങള്‍ അറിയും എന്നു പറഞ്ഞു.

1 രാജാക്കന്മാർ 20:43

അതുകൊണ്ടു യിസ്രായേല്‍രാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയില്‍ എത്തി.

സങ്കീർത്തനങ്ങൾ 106:37

തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.

യെഹെസ്കേൽ 16:20

നീ എനിക്കു പ്രസവിച്ച നിന്റെ പുത്രന്മാരെയും പുത്രിമാരെയും നീ എടുത്തു അവേക്കു ഭോജനബലിയായി അര്‍പ്പിച്ചു.

ആമോസ് 2:1

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുമോവാബിന്റെ മൂന്നോ നാലോ അതിക്രമം നിമിത്തം അവന്‍ എദോംരാജാവിന്റെ അസ്ഥികളെ ചുട്ടു കുമ്മായമാക്കിക്കളഞ്ഞിരിക്കയാല്‍ തന്നെ, ഞാന്‍ ശിക്ഷ മടക്കിക്കളകയില്ല.

മീഖാ 6:7

ആയിരം ആയിരം ആട്ടുകൊറ്റനിലും പതിനായിരം പതിനായിരം തൈലനദിയിലും യഹോവ പ്രസാദിക്കുമോ? എന്റെ അതിക്രമത്തിന്നു വേണ്ടി ഞാന്‍ എന്റെ ആദ്യജാതനെയും ഞാന്‍ ചെയ്ത പാപത്തിന്നു വേണ്ടി എന്റെ ഉദരഫലത്തെയും കൊടുക്കേണമോ?

Interlinear

Choose Theme