അങ്ങനെ അവന്‍ അവര്‍ക്കും വലിയോരു വിരുന്നു ഒരുക്കി; അവര്‍ തിന്നുകുടിച്ചശേഷം അവന്‍ അവരെ വിട്ടയച്ചു; അവര്‍ തങ്ങളുടെ യജമാനന്റെ അടുക്കല്‍ പോയി. അരാമ്യപ്പടക്കൂട്ടങ്ങള്‍ യിസ്രായേല്‍ദേശത്തേക്കു പിന്നെ വന്നില്ല.
Cross references
പിന്നെ അവന്‍ ദാവീദിനോടു പറഞ്ഞതുനീ എന്നെക്കാള്‍ നീതിമാന്‍ ; ഞാന്‍ നിനക്കു തിന്മചെയ്തതിന്നു നീ എനിക്കു നന്മ പകരം ചെയ്തിരിക്കുന്നു.
അരാമ്യര്‍ കവര്‍ച്ചപ്പടയായി വന്നിരുന്നപ്പോള്‍ യിസ്രായേല്‍ദേശത്തുനിന്നു ഒരു ചെറിയ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവള്‍ നയമാന്റെ ഭാര്യെക്കു ശുശ്രൂഷ ചെയ്തുവന്നു.
അനന്തരം അരാംരാജാവിന്നു യിസ്രായേലിനോടു യുദ്ധം ഉണ്ടായി; ഇന്നിന്ന സ്ഥലത്തു പാളയം ഇറങ്ങേണം എന്നിങ്ങനെ അവന്‍ തന്റെ ഭൃത്യന്മാരുമായി ആലോചന കഴിച്ചു.
മനശ്ശെ ചെയ്ത സകലപാപങ്ങളും നിമിത്തം യെഹൂദയെ തന്റെ സന്നിധിയില്‍നിന്നു നീക്കിക്കളവാന്‍ ഇതു യഹോവയുടെ കല്പനപ്രകാരം തന്നേ അവര്‍ക്കും ഭവിച്ചു.
പേര്‍ ചൊല്ലി വിളിക്കപ്പെട്ട ആളുകള്‍ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരില്‍ നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവര്‍ക്കും തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവില്‍ അവരുടെ സഹോദരന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നാക്കി ശമര്‍യ്യെക്കു മടങ്ങിപ്പോയി.
മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്നു അറിഞ്ഞു കൊള്‍വിന്‍ ; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന്‍ ആകും.
ശത്രുവിന്നു വിശക്കുന്നു എങ്കില്‍ അവന്നു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക.
സഹോദരന്മാരെ മാത്രം വന്ദനം ചെയ്താല്‍ നിങ്ങള്‍ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍ ; അവര്‍ക്കും നന്മ ചെയ്‍വിന്‍ ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള്‍ അത്യുന്നതന്റെ മക്കള്‍ ആകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
ഒരു മനുഷ്യന്‍ യെരൂശലേമില്‍ നിന്നു യെരീഹോവിലേക്കു പോകുമ്പോള്‍ കള്ളന്മാരുടെ കയ്യില്‍ അകപ്പെട്ടു; അവര്‍ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അര്‍ദ്ധപ്രാണനായി വിട്ടേച്ചു പോയി.