അരാമ്യര് കവര്ച്ചപ്പടയായി വന്നിരുന്നപ്പോള് യിസ്രായേല്ദേശത്തുനിന്നു ഒരു ചെറിയ പെണ്കുട്ടിയെ പിടിച്ചുകൊണ്ടു പോയിരുന്നു; അവള് നയമാന്റെ ഭാര്യെക്കു ശുശ്രൂഷ ചെയ്തുവന്നു.
Cross references
അങ്ങനെ അബീമേലെക്കും കൂടെയുള്ള പടജ്ജനമൊക്കെയും രാത്രിയില് പുറപ്പെട്ടു ശെഖേമിന്നരികെ നാലു കൂട്ടമായി പതിയിരുന്നു.
ഫെലിസ്ത്യരുടെ പാളയത്തില്നിന്നു കവര്ച്ചക്കാര് മൂന്നു കൂട്ടമായി പുറപ്പെട്ടു; ഒരു കൂട്ടം ഒഫ്രെക്കുള്ള വഴിയായി ശൂവാല്ദേശത്തേക്കു തിരിഞ്ഞു;
അങ്ങനെ അവന് അവര്ക്കും വലിയോരു വിരുന്നു ഒരുക്കി; അവര് തിന്നുകുടിച്ചശേഷം അവന് അവരെ വിട്ടയച്ചു; അവര് തങ്ങളുടെ യജമാനന്റെ അടുക്കല് പോയി. അരാമ്യപ്പടക്കൂട്ടങ്ങള് യിസ്രായേല്ദേശത്തേക്കു പിന്നെ വന്നില്ല.
എന്നാല് എലീശാ മരിച്ചു; അവര് അവനെ അടക്കം ചെയ്തു; പിറ്റെ ആണ്ടില് മോവാബ്യരുടെ പടക്കൂട്ടങ്ങള് ദേശത്തെ ആക്രമിച്ചു.
സ്വര്ഗ്ഗത്തില് വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാന് എന്റെ കണ്ണു ഉയര്ത്തുന്നു.