Home Bibles യോഹന്നാൻ 6:9 · മലയാളം ബൈബിൾ
യോഹന്നാൻ 6:9 · മലയാളം ബൈബിൾ

ഇവിടെ ഒരു ബാലകന്‍ ഉണ്ടു; അവന്റെ പക്കല്‍ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേര്‍ക്കും അതു എന്തുള്ളു എന്നു പറഞ്ഞു.

Cross references

ആവർത്തനം 8:8

കോതമ്പും യവവും മുന്തിരിവള്ളിയും അത്തിവൃക്ഷവും മാതളനാരകവും ഉള്ള ദേശം;

ആവർത്തനം 32:14

പശുക്കളുടെ വെണ്ണയെയും ആടുകളുടെ പാലിനെയും ആട്ടിന്‍ കുട്ടികളുടെ മേദസ്സിനെയും ബാശാനിലെ ആട്ടുകൊറ്റന്മാരെയും കോലാടുകളെയും കോതമ്പിന്‍ കാമ്പിനെയും അവന്നു കൊടുത്തു; നീ ദ്രാക്ഷാരക്തമായ വീഞ്ഞു കുടിച്ചു.

1 രാജാക്കന്മാർ 4:28

അവര്‍ കുതിരകള്‍ക്കും തുരഗങ്ങള്‍ക്കും വേണ്ടുന്ന യവവും വയ്ക്കോലും താന്താന്റെ മുറപ്രകാരം അവന്‍ ഇരിക്കുന്ന സ്ഥലങ്ങളില്‍ എത്തിച്ചുകൊടുക്കും.

2 രാജാക്കന്മാർ 4:42

അനന്തരം ബാല്‍-ശാലീശയില്‍നിന്നു ഒരാള്‍ ദൈവപുരുഷന്നു ആദ്യഫലമായിട്ടു ഇരുപതു യവത്തപ്പവും മലരും പൊക്കണത്തില്‍ കൊണ്ടുവന്നു. ജനത്തിന്നു അതു തിന്മാന്‍ കൊടുക്ക എന്നു അവന്‍ കല്പിച്ചു.

2 രാജാക്കന്മാർ 7:1

അപ്പോള്‍ എലീശായഹോവയുടെ അരുളപ്പാടു കേള്‍പ്പിന്‍ നാളെ ഈ നേരത്തു ശമര്‍യ്യയുടെ പടിവാതില്‍ക്കല്‍ ശേക്കെലിന്നു ഒരു സെയാ കോതമ്പുമാവും ശേക്കലിന്നു രണ്ടു സെയാ യവവും വിലക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 78:19

അവര്‍ ദൈവത്തിന്നു വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മേശ ഒരുക്കുവാന്‍ ദൈവത്തിന്നു കഴിയുമോ?

സങ്കീർത്തനങ്ങൾ 78:41

അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.

സങ്കീർത്തനങ്ങൾ 81:16

അവന്‍ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാന്‍ പാറയില്‍നിന്നുള്ള തേന്‍ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)

സങ്കീർത്തനങ്ങൾ 147:14

അവന്‍ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.

യെഹെസ്കേൽ 27:17

യെഹൂദയും യിസ്രായേല്‍ദേശവും നിന്റെ വ്യാപാരികളായിരുന്നു; അവര്‍ മിന്നീത്തിലെ കോതമ്പും പലഹാരവും തേനും എണ്ണയും പരിമളതൈലവും നിന്റെ ചരക്കിന്നു പകരം തന്നു.

മത്തായി 14:17

അവര്‍ അവനോടുഅഞ്ചു അപ്പവും രണ്ടു മീനും അല്ലാതെ ഞങ്ങള്‍ക്കു ഇവിടെ ഒന്നു ഇല്ല എന്നു പറഞ്ഞു.

മത്തായി 16:9

ഇപ്പോഴും നിങ്ങള്‍ തിരിച്ചറിയുന്നില്ലയോ? അയ്യായിരം പേര്‍ക്കും അഞ്ചു അപ്പം കൊടുത്തിട്ടു എത്ര കൊട്ട എടുത്തു എന്നും

മർക്കോസ് 6:38

അവന്‍ അവരോടുനിങ്ങള്‍ക്കു എത്ര അപ്പം ഉണ്ടു? ചെന്നു നോക്കുവിന്‍ എന്നു പറഞ്ഞു; അവര്‍ നോക്കിട്ടുഅഞ്ചു, രണ്ടു മീനും ഉണ്ടു എന്നു പറഞ്ഞു.

മർക്കോസ് 8:19

അയ്യായിരംപേര്‍ക്കും ഞാന്‍ അഞ്ചു അപ്പം നുറുക്കിയപ്പോള്‍ കഷണങ്ങള്‍ എത്ര കൊട്ട നിറച്ചടുത്തു? പന്ത്രണ്ടു എന്നു അവര്‍ അവനോടു പറഞ്ഞു.

ലൂക്കോസ് 9:13

ഏകദേശം അയ്യായിരം പുരുഷന്മാര്‍ ഉണ്ടായിരുന്നു. പിന്നെ അവര്‍ തന്റെ ശിഷ്യന്മാരോടുഅവരെ അമ്പതു വീതം പന്തിപന്തിയായി ഇരുത്തുവിന്‍ എന്നു പറഞ്ഞു.

യോഹന്നാൻ 6:7

ഫിലിപ്പൊസ് അവനോടുഔരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ 11:21

ഇപ്പോഴും നീ ദൈവത്തോടു എന്തു അപേക്ഷിച്ചാലും ദൈവം നിനക്കു തരും എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.

യോഹന്നാൻ 11:32

അവള്‍ കരയുന്നതും അവളോടുകൂടെ വന്ന യെഹൂദന്മാര്‍ കരയുന്നതും യേശു കണ്ടിട്ടു ഉള്ളം നൊന്തു കലങ്ങി

2 കൊരിന്ത്യർ 8:9

നമ്മുടെ കര്‍ത്താവായ യേശുക്രിസ്തു സമ്പന്നന്‍ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താല്‍ നിങ്ങള്‍ സമ്പന്നര്‍ ആകേണ്ടതിന്നു നിങ്ങള്‍ നിമിത്തം ദരിദ്രനായിത്തീര്‍ന്ന കൃപ നിങ്ങള്‍ അറിയുന്നുവല്ലോ.

വെളിപ്പാട് 6:6

ഒരു പണത്തിന്നു ഒരിടങ്ങഴി കോതമ്പു; ഒരു പണത്തിന്നു മൂന്നിടങ്ങഴി യവം; എന്നാല്‍ എണ്ണെക്കും വീഞ്ഞിന്നും കേടു വരുത്തരുതു എന്നു നാലു ജീവികളുടെയും നടുവില്‍ നിന്നു ഒരു ശബ്ദം ഞാന്‍ കേട്ടു.

Interlinear

Choose Theme