നഗരത്തില്‍ ശേഷിച്ചിരുന്ന ജനത്തെയും ബാബേല്‍രാജാവിനെ ശരണം പ്രാപിച്ചവരെയും പുരുഷാരത്തില്‍ ശേഷിച്ചവരെയും അകമ്പടിനായകനായ നെബൂസരദാന്‍ കൊണ്ടുപോയി.
Cross references
വാളിനാല്‍ വീഴാതെ ശേഷിച്ചവരെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; പാര്‍സിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവര്‍ അവിടെ അവന്നും അവന്റെ പുത്രന്മാര്‍ക്കും അടിമകളായിരുന്നു.
യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
ശാഫാന്റെ മകനായ അഹീക്കാമിന്റെ മകന്‍ ഗെദല്യാവു അവരോടും അവരുടെ ആളുകളോടും സത്യം ചെയ്തു പറഞ്ഞതെന്തെന്നാല്‍നിങ്ങള്‍ കല്ദയരെ സേവിപ്പാന്‍ ഭയപ്പെടരുതു; ദേശത്തു പാര്‍ത്തു ബാബേല്‍രാജാവിനെ സേവിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ക്കു നന്നായിരിക്കും;
അഞ്ചാം മാസം പത്താം തിയ്യതി, ബാബേരാജാവായ നെബൂഖദ്നേസരിന്റെ പത്തൊമ്പതാം ആണ്ടി തന്നേ, ബാബേരാജാവിന്റെ തിരുമുമ്പി നിലക്കുന്നവനും അകമ്പടിനായകനുമായ നെബൂസ-അദാ യെരൂശലേമിലേക്കു വന്നു.
നിരോധകാലം തികയുമ്പോള്‍ മൂന്നില്‍ ഒന്നു നീ നഗരത്തിന്റെ നടുവില്‍ തീയില്‍ ഇട്ടു ചുട്ടുകളയേണം; മൂന്നില്‍ ഒന്നു എടുത്തു അതിന്റെ ചുറ്റും വാള്‍കൊണ്ടു അടിക്കേണം; മൂന്നില്‍ ഒന്നു കാറ്റത്തു ചിതറിച്ചുകളയേണം; അവയുടെ പിന്നാലെ ഞാന്‍ വാളൂരും.
ഞാന്‍ നിങ്ങള്‍ക്കു ഒരടയാളമാകുന്നു എന്നു നീ പറക; ഞാന്‍ ചെയ്തതുപോലെ അവര്‍ക്കും ഭവിക്കും; അവര്‍ നാടുകടന്നു പ്രവാസത്തിലേക്കു പോകേണ്ടിവരും.
ഞാന്‍ അവരെ ജാതികളുടെ ഇടയില്‍ ചിതറിച്ചു ദേശങ്ങളില്‍ ചിന്നിക്കുമ്പോള്‍ ഞാന്‍ യഹോവ എന്നു അവര്‍ അറിയും.
ഞാന്‍ നിന്നെ ജാതികളുടെ ഇടയില്‍ ചിന്നിച്ചു രാജ്യങ്ങളില്‍ ചിതറിച്ചു നിന്റെ മലിനത നിങ്കല്‍നിന്നു നീക്കും.