സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍ ആയിരുന്നു.
Cross references
ഫറവോന്‍ -നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവന്‍ കൊണ്ടുപോയി; അവന്‍ മിസ്രയീമില്‍ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
യോശീയാവിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോഹാനാന്‍ ; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കിയാവു; നാലാമന്‍ ശല്ലൂം.
മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി.
എന്നാല്‍ പിറ്റെയാണ്ടില്‍ നെബൂഖദ് നേസര്‍രാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ നഗരത്തില്‍ പാര്‍ക്കുംന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കല്‍ ചെന്നു ചേരുന്നവനോ ജീയവനോടെയിരിക്കും; അവന്റെ ജീവന്‍ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവന്‍ ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു
സിദെക്കീയാവു വാണുതുടങ്ങിയപ്പോ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവ പതിനൊന്നു സംവത്സരം യെരൂശലേമി വാണു; അവന്റെ അമ്മെക്കു ഹമൂത എന്നു പേ; അവ ലിബ്നക്കാരനായ യിരെമ്യാവിന്റെ മക ആയിരുന്നു.
ഷണ്ഡാധിപന്‍ അവര്‍ക്കും പേരിട്ടു; ദാനീയേലിന്നു അവര്‍ ബേല്‍ത്ത് ശസ്സര്‍ എന്നും ഹനന്യവിന്നു ശദ്രക്‍ എന്നും മീശായേലിന്നു മേശക്‍ എന്നും അസര്‍യ്യാവിന്നു അബേദ്-നെഗോ എന്നും പേരുവിളിച്ചു.