യോശീയാവിന്റെ പുത്രന്മാര്‍ആദ്യജാതന്‍ യോഹാനാന്‍ ; രണ്ടാമന്‍ യെഹോയാക്കീം; മൂന്നാമന്‍ സിദെക്കിയാവു; നാലാമന്‍ ശല്ലൂം.
Cross references
ഫറവോന്‍ -നെഖോ യോശീയാവിന്റെ മകനായ എല്യാക്കീമിനെ അവന്റെ അപ്പനായ യോശീയാവിന്നു പകരം രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി; യെഹോവാഹാസിനെ അവന്‍ കൊണ്ടുപോയി; അവന്‍ മിസ്രയീമില്‍ ചെന്നു അവിടെവെച്ചു മരിച്ചുപോയി.
സിദെക്കീയാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു ഹമൂതല്‍ എന്നു പേര്‍; അവള്‍ ലിബ്നക്കാരനായ യിരെമ്യാവിന്റെ മകള്‍ ആയിരുന്നു.
ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമില്‍ രാജാവാക്കി.
എന്നാല്‍ പിറ്റെയാണ്ടില്‍ നെബൂഖദ് നേസര്‍രാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
പ്രവാചകനും പുരോഹിതനും ഒരുപോലെ വഷളന്മാരായിരിക്കുന്നു; എന്റെ ആലയത്തിലും ഞാന്‍ അവരുടെ ദുഷ്ടത കാണ്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
യഹോവയുടെ വചനം ദര്‍ശിച്ചുകേള്‍പ്പാന്‍ തക്കവണ്ണം അവന്റെ ആലോചനസഭയില്‍ നിന്നവന്‍ ആര്‍? അവന്റെ വചനം ശ്രദ്ധിച്ചുകേട്ടിരിക്കുന്നവന്‍ ആര്‍?
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്റെ വചനങ്ങളെ കേള്‍ക്കായ്കകൊണ്ടു
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ ആരംഭത്തിങ്കല്‍ യഹോവയിങ്കല്‍നിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാല്‍
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഈ നഗരത്തില്‍ പാര്‍ക്കുംന്നവന്‍ വാള്‍കൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കല്‍ ചെന്നു ചേരുന്നവനോ ജീയവനോടെയിരിക്കും; അവന്റെ ജീവന്‍ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവന്‍ ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു